ജില്ലയിൽ തീ പിടുത്തം വ്യാപകമാകുന്നു; എംജി സർവകലാശാല ലാബിനു പിന്നിൽ തീ പിടിത്തം; അയൽവാസി കണ്ടതിനാൽ ഒഴിവായത് വൻ ദുരന്തം


അ​തി​ര​ന്പു​ഴ: എം​ജി യൂ​ണി​വേ​ഴ്സി​റ്റി കെ​മി​സ്ട്രി പി​ജി ല​ബോ​റ​ട്ട​റി​ക്കു​സ​മീ​പം മാ​ലി​ന്യ​ശേ​ഖ​ര​ത്തി​നു തീ ​പി​ടി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30ന് ​ലാ​ബി​നു പിന്നിലെ മാ​ലി​ന്യ​ക്കൂന്പാ​ര​ത്തി​നാ​ണു തീ​പി​ടി​ച്ച​ത്. ഇ​തി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന അ​യ​ൽ​വാ​സി​യാ​ണ് പു​ക ഉ​യ​രു​ന്ന​തു ക​ണ്ടത്. പ​രി​ശോ​ധി​ച്ച​പ്പോ​ൾ തീ ​ക​ത്തു​ന്ന​താ​യി ക​ണ്ടു.

തു​ട​ർ​ന്ന് ഇ​യാ​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​ത്തി വെ​ള്ള​മൊ​ഴി​ച്ചു തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

തു​ട​ർ​ന്ന് ഇ​വ​ർ അ​ഗ്നി ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട്ട​യ​ത്തു​നി​ന്ന് അ​ഗ്നി ശ​മ​ന സേ​ന എ​ത്തി അ​ര മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണു തീ ​അ​ണ​ച്ച​ത്. സ​മീ​പ​ത്തെ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ വേസ്റ്റ് പേ​പ്പ​റു​ക​ൾ ത​ള്ളു​ന്ന സ്ഥ​ല​മാ​ണി​ത്.

Related posts

Leave a Comment