ബി​വ​റേ​ജി​ൽ നി​ന്ന് കാ​ണാ​തെ പോ​യ​ത് 2 ല​ക്ഷ​ത്തി​ന്‍റെ ജ​വാ​ൻ; ത​ട്ടി​പ്പ് ത​ട​യാ​ൻ 19 ല​ക്ഷ​ത്തി​ന്‍റെ മ​ദ്യം ന​ശി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ്; കു​മ​ളി​യി​ലെ ത​ട്ടി​പ്പ് ക​ഥ​യി​ങ്ങ​നെ…

കു​മ​ളി: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ കു​മ​ളി ചി​ല്ല​റ മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ലെ എ​ക്സൈ​സ് വി​ൽ​പ്പ​ന നി​രോ​ധി​ച്ച മ​ദ്യ​ത്തി​ന്‍റെ സ്റ്റോ​ക്കി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ജ​വാ​ൻ മ​ദ്യം കാ​ണാ​താ​യി. 315 ലി​റ്റ​ർ മ​ദ്യ​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. വി​ൽ​പ്പ​ന നി​രോ​ധി​ച്ച 361 കെ​യ്സ് സ്റ്റോ​ക്കി​ൽ​നി​ന്നാ​ണ് 2,01600 ല​ക്ഷം രൂ​പ വി​ൽ​പ്പ​ന വി​ല​യു​ള്ള മ​ദ്യം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു കെ​യ്സി​നു​ള്ളി​ൽ ഒ​രു ലി​റ്റ​ർ വീ​ത​മു​ള്ള ഒ​ൻ​പ​തു കു​പ്പി മ​ദ്യ​മാ​ണു​ണ്ടാ​യി​രി​ക്കേ​ണ്ട​ത്. ഒ​രോ കെ​യ്സി​ൽ നി​ന്നും മൂ​ന്നും നാ​ലും കു​പ്പി​ക​ൾ വീ​ത​മാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

16 . 1 . 2019ൽ ​എ​ക്സൈ​സ് താ​ത്കാ​ലി​ക​മാ​യി വി​ല്പ​ന നി​രോ​ധി​ച്ച് ഫ്രീ​സ് ചെ​യ്തി​രു​ന്ന 361 കെ​യ്സ് മ​ദ്യ​ത്തി​ൽ നി​ന്നാ​ണ് 35 കെ​യ്സ് കാ​ണാ​താ​യ​ത്. മ​ദ്യ​ത്തി​ൽ ക​ര​ട് ഉ​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് താ​ത്കാ​ലി​ക​മാ​യി വി​ല്പ​ന ത​ട​ഞ്ഞ് മ​ദ്യം സ്റ്റോ​ക്കു ചെ​യ്തി​രു​ന്ന​ത്. മ​ദ്യ ശേ​ഖ​ര​ത്തി​ൽ നി​ന്ന് ആ​റ് കു​പ്പി പ​രി​ശോ​ധ​നാ സാ​ന്പി​ളാ​യി എ​ക്സൈ​സ് എ​ടു​ത്തി​രു​ന്നു.

21.4.2022ൽ ​ചി​ല്ല​റ വി​ല്പ​ന​ശാ​ല​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം മു​റു​കി​യ​പ്പോ​ൾ 2022 ഏ​പ്രി​ൽ 28 ന് ​മ​ദ്യ​ത്തി​ന്‍റെ വി​ല്പ​ന പൂ​ർ​ണ​മാ​യി ത​ട​യു​ക​യും മ​ദ്യം ന​ശി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രി​ശോ​ധ​നാ ഫ​ലം വ​രാ​ൻ മൂ​ന്നു മാ​സ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്നി​രി​ക്കെ അ​തി​നു മു​ന്പ് മ​ദ്യം മു​ഴു​വ​ൻ ന​ശി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​ത്ത​ട്ടി​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ 19 ല​ക്ഷ​ത്തി​ന്‍റെ മ​ദ്യ​മാ​ണ് ന​ശി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment