മിയ ഖലീഫയുടെ മരണവാര്‍ത്ത കണ്ട് ഞെട്ടിത്തകര്‍ന്ന് ആരാധകര്‍ ! സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലികളുടെ പ്രവാഹം…

മുന്‍ പോണ്‍താരം മിയ ഖലീഫ അന്തരിച്ചതായി വ്യാജപ്രചരണം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റാണ് മരണവാര്‍ത്തയ്ക്ക് വഴിമരുന്നിട്ടത്.

മിയ ഖലീഫയെ സ്നേഹിക്കുന്നവര്‍ അവരെ ഓര്‍മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുക എന്ന തരത്തിലുള്ള പോസ്റ്റ് ആണ് ചര്‍ച്ചയായത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കവര്‍ ഫോട്ടോയ്ക്ക് ”റിമംബറിംഗ് മിയ ഖലീഫ. മിയ ഖലീഫയെ സ്നേഹിക്കുന്നവര്‍ അവരെ ഓര്‍മ്മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുക” എന്ന ക്യാപ്ഷന്‍ ആയിരുന്നു നല്‍കിയത്.

ഇതോടെയാണ് സോഷ്യല്‍ മീഡിയ മിയക്ക് ആദരാഞ്ജലികളുമായി എത്തിയത്.

സംഭവം വിവാദമായതോടെ മിയ തന്നെ വിശദീകരണവുമായി എത്തി. ‘ഞാന്‍ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

മിയ മരിച്ചു എന്ന രീതിയില്‍ ആദ്യമായല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങള്‍ നടന്നിരുന്നു.

അതേസമയം, താന്‍ വീണ്ടും പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഡിസംബറില്‍ മിയ പങ്കുവച്ചിരുന്നു.

പ്യൂര്‍ട്ടോറിക്കന്‍ ഗായകനായ ജയ് കോര്‍ട്ടെസുമായുള്ള പ്രണയാര്‍ദ്ര നിമിഷങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ മിയ പങ്കുവെച്ചിരുന്നത്.

റോബേര്‍ട്ട് സാന്‍ബെര്‍ഗ് ആയിരുന്നു മിയയുടെ മുന്‍ ഭര്‍ത്താവ്. ഏറെ നാളുകള്‍ പ്രണയിച്ച ശേഷമായിരുന്നു റോബേര്‍ട്ടും മിയയും ആര്‍ഭാടങ്ങളില്ലാതെ ജീവിതത്തില്‍ ഒന്നിച്ചത്.

ഒരു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Related posts

Leave a Comment