കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രമുഖ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിനെ രക്ഷിക്കാമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഡോക്ടര്‍ പറഞ്ഞു. കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സിപിആര്‍) നല്കാന് കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും തലച്ചോറിലേക്കുള്ള ഓക്സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ സിപിആര്‍) ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നുമാണ് ഡോക്ടറുടെ ഭാഷ്യം. ഹൃദയ ധമനികളില്‍ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. പക്ഷേ, ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിമിത്തമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു കെകെ. മാത്രമല്ല, കെകെ വളരെയധികം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനും പൊതുവെ ഉപയോഗിക്കുന്ന മരുന്നാണിത്.…
Read MoreTag: death
കെകെയുടെ മുഖത്തും തലയിലും മുറിവുകള്‍ ! സംഗീത പരിപാടിയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് വിവരം; ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്യും…
പ്രശസ്ത ഗായകന് കെകെ(കൃഷ്ണകുമാര്‍ കുന്നത്ത്) കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്കി. മൃതദേഹം ഇന്ന് കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഗീത പരിപാടിക്കു തൊട്ടുപിന്നാലെയാണ് ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ (53) ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരെയും സംഗീത പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യും. ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും മരിച്ചു. രാത്രി 10 മണിയോടെയാണ് കെകെയെ ആശുപത്രിയില്‍ എത്തിച്ചതെന്നും അപ്പോഴേക്കും മരിച്ചുവെന്നും ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ നടന്ന…
Read Moreഅവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്…നിങ്ങളും നിങ്ങള്‍ ഭയക്കുന്ന ഈ ഒലക്കമ്മേലെ സമൂഹവും ചേര്ന്നൊടുക്കുന്നത്; ഡോ.ഷിംന അസീസിന്റെ കുറിപ്പ് വൈറലാകുന്നു…
പെണ്മക്കള്ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായാല്‍ അവരോട് അവിടുന്ന് ഇറങ്ങിപ്പോരാനാണ് മാതാപിതാക്കള്‍ പറയേണ്ടതെന്ന്ഡോക്ടര് ഷിംന അസീസ്. നടിയും മോഡലുമായ ഷഹനയുടെ ദുരൂഹമരണത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഷിംന ഈ അഭിപ്രായം പറഞ്ഞത്. മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകള്‍ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയില്‍ കയറുന്നത്. എല്ലാം കൈയീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാല്‍ പോയവര്‍ തിരിച്ച് വരില്ല.മകളാണ്, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്… അല്ല, നിങ്ങളും നിങ്ങള്‍ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേര്‍ത്തൊടുക്കുന്നത്.കഥാപാത്രങ്ങളേ മാറുന്നുള്ളൂ… കഥയെന്നുമത് തന്നെ ! ഷിംന ഫേസ്ബുക്കില്‍ കുറിച്ചു… ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ഇന്നും കണ്ടു ഒരു പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ‘എന്റെ മോള് ആത്മഹത്യ ചെയ്യില്ല… അവന് കൊന്നതാണേ….’ വിലാപം. പതിവ് പോലെ മരിച്ച…
Read Moreകൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി ! നടത്തിയത് 1.75 കോടിയുടെ ഇടപാടുകള്‍; ഓണ്‍ലൈന്‍ വായ്പ തിരിച്ചടയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായി…
കൊയിലാണ്ടിയില്‍ യുവതിയുടെ ജീവനെടുത്തത് ഓണ്‍ലൈന്‍ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചേലയില്‍ സ്വദേശി മലയില്‍ ബിജിഷയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ഒരു സുപ്രഭാതത്തില്‍ ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. യുവതിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിജിഷ 35 പവന് സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ്…
Read Moreലോഡ്ജില്‍ മുറിയെടുത്ത് യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ! യുവാവിന് ദാരുണാന്ത്യം…
ലോഡ്ജ് മുറിയില്‍ യൂട്യൂബ് നോക്കി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ഒരു സ്വകാര്യലോഡ്ജില്‍ മുറിയെടുത്താണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ നടത്തിയത്. 28 വയസുകാരനായ ശ്രീകാന്ത് ആണ് മരിച്ചത്. തെലങ്കാനയിലെ പ്രകാശം ജില്ലയില്‍ താസിക്കുന്നയാള്‍ ഹൈദരബാദില്‍ ജോലിക്കായി എത്തിയതാണ്. ഇയാള്‍ അടുത്ത ബന്ധുവായ യുവതിയെ വിവാഹം ചെയ്തെങ്കിലും അടുത്തിടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള വിമുഖതയാണ് വിവാഹബന്ധം വേര്‍പിരിയാന്‍ പ്രേരണയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പ്രകാശം ജില്ലയിലേയ്ക്ക് താമസം മാറ്റിയ ഇയാള്‍ വിശാഖപട്ടണത്തു നിന്നുള്ള ഒരു ട്രാന്‍സ്ജെന്‍ഡറെ പരിചയപ്പെട്ടു. മരണത്തിനിടയാക്കിയ ശസ്ത്രക്രിയ നടത്തിയ യുവാക്കളുമായി ഇരുവരും നിരന്തരം ചാറ്റ് ചെയ്തിരുന്നു. മുംബൈയിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള താത്പര്യം യുവാവ് അറിയിച്ചപ്പോള്‍ കുറഞ്ഞ ചെലവില്‍ തങ്ങള്‍ ഇത് ചെയ്തു തരാമെന്ന് യുവാക്കള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ നടത്തേണ്ടത് എങ്ങനെയെന്ന് അറിയാമെന്നും യുവാക്കള്‍…
Read Moreമരണത്തിന് തൊട്ടുമുമ്പ് ജീവിതം മുഴുവന്‍ ഒറ്റ നിമിഷത്തില്‍ മിന്നിമറയും ! പുതിയ കണ്ടെത്തല്‍ വെളിച്ചം വീശുന്നത്…
മരണവും മരണാനന്തര ജീവിതവും മനുഷ്യന് എന്നും കൗതുകമുണര്‍ത്തുന്ന കാര്യമാണ്. മരണസമയത്ത് മനുഷ്യരില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത് എന്നതിനെപ്പറ്റി പല പഠനറിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ടെങ്കിലും അവയുടെ വിശ്വസനീയത ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മരണം എന്നാലെന്താണെന്നും മരണത്തിന് ശേഷം എന്തെന്നുമുള്ള ഉത്തരത്തിലേക്ക് നാം എത്തിക്കൊണ്ടിരിക്കുന്നു എന്ന സൂചന തരുന്ന ചില കണ്ടുപിടിത്തങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് പുതുതായി എത്തിയിരിക്കുന്നത്. മരണസമയത്ത് മസ്തിഷ്കത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തിയ ഒരു പഠനത്തില്‍ മരണസമയത്ത് നമ്മുടെ ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 87 വയസ്സുള്ളയാളില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടുപിടിത്തം. അപസ്മാരം ബാധിച്ച ഇദ്ദേഹത്തിന്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇതോടെ മരണത്തിന് മുമ്പായി അദ്ദേഹം കടന്നുപോയ നിമിഷങ്ങളെ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.…
Read Moreമിയ ഖലീഫയുടെ മരണവാര്‍ത്ത കണ്ട് ഞെട്ടിത്തകര്‍ന്ന് ആരാധകര്‍ ! സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലികളുടെ പ്രവാഹം…
മുന്‍ പോണ്‍താരം മിയ ഖലീഫ അന്തരിച്ചതായി വ്യാജപ്രചരണം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റാണ് മരണവാര്‍ത്തയ്ക്ക് വഴിമരുന്നിട്ടത്. മിയ ഖലീഫയെ സ്നേഹിക്കുന്നവര്‍ അവരെ ഓര്‍മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുക എന്ന തരത്തിലുള്ള പോസ്റ്റ് ആണ് ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കവര്‍ ഫോട്ടോയ്ക്ക് ”റിമംബറിംഗ് മിയ ഖലീഫ. മിയ ഖലീഫയെ സ്നേഹിക്കുന്നവര്‍ അവരെ ഓര്‍മ്മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുക” എന്ന ക്യാപ്ഷന്‍ ആയിരുന്നു നല്‍കിയത്. ഇതോടെയാണ് സോഷ്യല്‍ മീഡിയ മിയക്ക് ആദരാഞ്ജലികളുമായി എത്തിയത്. സംഭവം വിവാദമായതോടെ മിയ തന്നെ വിശദീകരണവുമായി എത്തി. ‘ഞാന്‍ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മിയ മരിച്ചു എന്ന രീതിയില്‍ ആദ്യമായല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. അതേസമയം, താന്‍ വീണ്ടും പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തുന്ന…
Read Moreവാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം കോവിഡ് ബാധിതയായി ! ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം…
കോവിഡിനെതിരേ വാക്സിനെടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ ഗായികയുടെ ദാരുണാന്ത്യം. കോവിഡ് വാക്സിന് എടുക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മനപൂര്‍വം രോഗബാധിതയായ ചെക്ക് റിപ്പബ്ലിക്കന്‍ നാടോടി ഗായിക ഹനാ ഹോര്‍കയാണ് മരണത്തിനു കീഴടങ്ങിയത്. കോവിഡ് ഭേദമായതിന് പിന്നാലെയാണ് 57-കാരി മരിച്ചത്. ഹോര്‍കയുടെ മകന് ജാന്‍ റെക്കാണ് മരണവിവരം പുറത്തുവിട്ടത്. ചെക്ക് റിപ്പബ്ലക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ രണ്ട് ഡോസ് വാക്സിന് എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം. അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹനാ ഹോര്‍ക കോവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകി തനിക്കും രോഗമുണ്ടാക്കിയത്. ഹോര്‍കയുടെ ഭര്‍ത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹോര്‍കയോട് ക്വാറന്റീനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കും രോഗം പിടിപെടണമെന്ന ഉദ്ദേശ്യത്തോടെ ഹോര്‍ക ഇവര്‍ക്കൊപ്പം കഴിയുകയായിരുന്നു. പിന്നാലെ…
Read Moreഗുജറാത്തില്‍ 10,100 മരണം രേഖപ്പെടുത്തിയപ്പോള്‍ നഷ്ടപരിഹാരം നല്‍കിയത് 24,000 പേര്‍ക്ക്; 40000 പേര് മരിച്ച കേരളത്തില്‍ നഷ്ടപരിഹാരം വെറും 548 പേര്‍ക്ക്; സുപ്രീംകോടതിയുടെ വിമര്‍ശനം…
കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളം വരുത്തിയ വീഴ്ചയെ വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നല്കിയ കണക്കനുസരിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 24,000 കുടുംബങ്ങള്‍ക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. എന്നാല്‍, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേര് മാത്രമാണ്. നഷ്ടപരിഹാരം തേടി 40,000 അപേക്ഷകള്‍ ലഭിച്ചുവെന്നാണു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അപേക്ഷകരുടെയും നഷ്ടപരിഹാരവിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വര്‍ധിപ്പിച്ചിട്ടില്ല. ഇതേസമയം കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ നല്കിയ അപേക്ഷകളിന്മേല് തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായുള്ള ഡിവിഷന്…
Read Moreആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന നരാധമനെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാകാക്കുമെന്ന് മന്ത്രി ! പിന്നാലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി…
ആറു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാന്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. പ്രതിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുമെന്ന് ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പോലീസ് സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. രാജു ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതിനാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അര്‍ദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം.പ്രതി ഒളിവില്‍ പോകുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.
Read More