നി​ല​വി​ല്‍ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഐ​സി​യു​വി​ല്‍ ത​ന്നെ, പക്ഷേ..! വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി; മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു

കോ​ട്ട​യം: മൂ​ര്‍​ഖ​ന്‍ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി.

സു​രേ​ഷി​ന്‍റെ ര​ക്ത​സ​മ്മ​ര്‍​ദ​വും ഹൃ​ദ​യ​മി​ടി​പ്പും സാ​ധാ​ര​ണ നി​ല​യി​ലാ​യി.

അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും നി​ല​വി​ല്‍ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഐ​സി​യു​വി​ല്‍ ത​ന്നെ​യാ​ണ് തു​ട​രു​ന്ന​തെ​ന്നും ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു.

ച​ങ്ങ​നാ​ശ്ശേ​രി​ക്ക​ടു​ത്ത് കു​റി​ച്ചി​യി​ല്‍ നി​ന്ന് മൂ​ര്‍​ഖ​ന്‍​പാ​മ്പി​നെ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് വാ​വ സു​രേ​ഷി​ന് ക​ടി​യേ​റ്റ​ത്.

ഏ​ഴ​ടി നീ​ള​മു​ള്ള മൂ​ര്‍​ഖ​നെ പി​ടി​ച്ച് ചാ​ക്കി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ പൊ​ടു​ന്ന​നെ വ​ള​ഞ്ഞു​വ​ന്ന പാ​മ്പ് സു​രേ​ഷി​ന്‍റെ വ​ല​തു​തു​ട​യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ പി​ടി​വി​ട്ടെ​ങ്കി​ലും സു​രേ​ഷ് വീ​ണ്ടും പാ​മ്പി​നെ പി​ടി​ച്ച് ടി​ന്നി​ലാ​ക്കി നാ​ടി​നെ സു​ര​ക്ഷി​ത​മാ​ക്കി.

ആ​ദ്യം കോ​ട്ട​യം ഭാ​ര​ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സു​രേ​ഷി​നെ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യ​താ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.

കു​റി​ച്ചി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ര്‍​ഡി​ല്‍ പാ​ട്ടാ​ശേ​രി വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ജ​ല​ധ​ര​ന്‍റെ വീ​ടി​നു​സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

Related posts

Leave a Comment