ദുരിതാശ്വാസ ക്യാമ്പിലും രക്ഷയില്ല ! ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് പതിനൊന്നുകാരിയെ പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍…

ദുരിതാശ്വാസ ക്യാമ്പിലും പീഡകരുടെ വിളയാട്ടം. തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിലായി. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെ(46)യാണ് അന്തിക്കാട് എസ്.ഐ എസ് ആര്‍ സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വച്ചായിരുന്നു രാധാകൃഷ്ണന്‍ ബാലികയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ക്യമ്പിനോടു ചേര്‍ന്നുള്ള പുത്തന്‍ പീടിക ജിഎല്‍പി സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts