ഇതിലും മികച്ച സൈറ്റടി സ്വപ്‌നങ്ങളില്‍ മാത്രം ! കുഞ്ഞു സുന്ദരിയുടെ കണ്ണിറുക്കല്‍ വൈറലാവുന്നു; വീഡിയോ കാണാം…

പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ ലോക പ്രശസ്തമായപ്പോള്‍ അതിനെ അനുകരിച്ച് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു പിഞ്ചു കുഞ്ഞിന്റെ സൈറ്റടിയാണ്. അതും വെറും പതിനഞ്ചു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളത്.

അതിമനോഹരമായി ഒരു കണ്ണിറുക്കലിലൂടെ ഈ കുഞ്ഞും എല്ലാവരുടെയും പ്രിയങ്കരിയായി മാറി കഴിഞ്ഞു ഈ കുഞ്ഞും. ‘ഇതിലും മികച്ച സൈറ്റടി(കണ്ണിറുക്കല്‍) ഇനി സ്വപ്നങ്ങളില്‍ മാത്രം’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ ലോകം ഒന്നടങ്കം ഈ കുഞ്ഞിനെ നെഞ്ചേറ്റുകയാണ്.

പ്രിയാ വാരിയരുടെയും രാഹുല്‍ ഗാന്ധിയുടെയും മനോഹരമായ കണ്ണിറുക്കല്‍ ആഘോഷമാക്കിയ ട്രോളന്‍മാര്‍ക്ക് അടുത്ത കുഞ്ഞുവാവ എത്തിയ സന്തോഷത്തിലാണ്.

മനോഹരമായി നീട്ടിയെഴുതിയ കണ്ണുകളുള്ള ഈ കുഞ്ഞ് സെക്കന്‍ഡുകള്‍ കൊണ്ടാണ് പതിനായിരങ്ങളുടെ മനം കവര്‍ന്നത്. എന്തായാലും നിരവധി ആളുകളാണ് കുഞ്ഞു സുന്ദരിയുടെ സൈറ്റടി ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നത്.

Related posts