മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തില്ലെന്ന് ആരോപിച്ച് യുവാവിന് പോ​ലീ​സ് മ​ർ​ദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ

കോ​ഴി​ക്കോ​ട്: മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ലോറി ഡ്രൈവറായ യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ മ​ന്ത്രി​യെ ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്‍റെ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് ചേ​ളാ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഫി​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് പ​രി​സ​ര​ത്ത് വ​ച്ച് ഇ​ന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​ന്പ​ടി പോ​യ പോ​ലീ​സു​കാ​രാ​ണ് സാ​ദി​ഫി​നെ മ​ർ​ദ്ദി​ച്ച​ത്.

ചോ​ന്പാ​ല​യി​ൽ നി​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലേ​ക്ക് ​മീ​ൻ ലോ​റി​യു​മാ​യി സാ​ദി​ഫ് പോ​യ വേ​ള​യി​ലാ​ണ് മ​ന്ത്രി​യു​ടെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുനിർത്തി മർദിച്ചത്.

കൈ​യ്ക്ക് പ​രി​ക്കേ​റ്റ സാ​ദി​ഫ് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​നി​ടെ, മ​ന്ത്രി​യു​ടെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലെ ഗ​ൺ​മാ​നെ അ​ധി​ക്ഷേ​പി​ച്ച​തി​ന് ര​ണ്ടു പേ​ർ​ക്കെ​തി​രെ കോ​ഴി​ക്കോ​ട് ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment