യു​എ​സി​ന്‍റെ​യും നാ​റ്റോ​യു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ യു​ക്രെ​യ്ന് ആ​ക്ര​മ​ണം ന​ട​ത്താ​നാ​കി​ല്ലെന്ന് റ​ഷ്യ

മോ​സ്കോ: യു​എ​സി​ന്‍റെ​യും നാ​റ്റോ​യു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് യു​ക്രെ​യ്ന് ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് റ​ഷ്യ. മോ​സ്‌​കോ​യി​ൽ യു​ക്രെ​യ്ന്‍ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ ശ്ര​മം ത​ക​ര്‍​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് റ​ഷ്യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

യു​എ​സും നാ​റ്റോ സ​ഖ്യ​ക​ക്ഷി​ക​ളും കീ​വ് ഭ​ര​ണ​കൂ​ട​ത്തി​ന് ന​ൽ​കു​ന്ന സ​ഹാ​യ​മി​ല്ലാ​തെ ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ സാ​ധ്യ​മാ​കി​ല്ല.

പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്യു​ന്നു. റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച മോ​സ്കോ​യി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യാ​ണ് യു​ക്രെ​യ്ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

അഞ്ച് ഡ്രോ​ണു​ക​ളും ത​ക​ർ​ത്ത​താ​യും ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും റ​ഷ്യ​ൻ സൈ​ന്യം അ​റി​യി​ച്ചു.

 

 

 

.

Related posts

Leave a Comment