പൊതുസ്ഥലങ്ങളില്‍ നിന്ന് കുപ്പിവെള്ളം വാങ്ങി കുടിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ആകര്‍ഷകമായ കുപ്പികളില്‍ വെള്ളം വരുന്നതിങ്ങനെ; വീഡിയോ വൈറല്‍

ഒരു കാലത്ത് കുടിവെള്ളം പണം കൊടുത്ത് വാങ്ങുക എന്നത് ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു. എന്നാല്‍ കാലം മുന്നോട്ട് ചരിച്ചതോടെ വെള്ളം മാത്രമല്ല, വായുപോലും വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലായി. റെയില്‍വേസ്‌റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുന്നത് മലയാളികളുടെ ശീലത്തിന്റെ കൂടി ഭാഗമായിരിക്കുകയാണ്. യാത്രകളില്‍ പുറത്തുനിന്ന് കുപ്പിവെള്ളം വാങ്ങാതിരിക്കാനാവില്ല എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ ഇത്തരം വെള്ളത്തിന്റെ ഗുണമേന്മയെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല എന്നതാണ് സത്യം.

പൊതുസ്ഥലങ്ങളില്‍ വില്‍ക്കുന്ന വെള്ളമെല്ലാം മികച്ച കമ്പനികള്‍ മികച്ച പ്രോസസിംഗിലൂടെ പുറത്തിറക്കുന്നതാണെന്ന് ചിന്തിക്കുന്നവരാണധികവും. പൊതുസ്ഥലങ്ങളിലും കടകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ ഭൂരിഭാഗവും മലിനമാണെന്നും ഓടയില്‍ നിന്നും മറ്റ് വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നുമൊക്കെയെടുക്കുന്ന വെള്ളമാണ് പ്രമുഖ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിലാക്കി എത്തിക്കുന്നതെന്ന് സോഷ്യല്‍മീഡിയകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പലതവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്കിയിട്ടും മിക്കവരും മറക്കുകയോ മനപൂര്‍വ്വം അവഗണിക്കുകയോ ചെയ്യുകയാണ് പതിവ്.

സമാനമായ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഉത്തരേന്ത്യയിലെ ഒരു റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ബക്കറ്റില്‍ നിന്ന് വെള്ളമെടുത്ത് മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പികളില്‍ നിറയ്ക്കുന്നതിന്റെ വീഡിയോ സഹിതമാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇത്രയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നെടുക്കുന്ന വെള്ളമാണ് മിനറല്‍ വാട്ടര്‍ എന്ന പേരില്‍ ഇരുപതു മുതല്‍ ഇരുപത്തഞ്ചുവരെ രൂപയ്ക്ക് വില്‍ക്കുന്നത്. വീഡിയോ കാണുക, ഷെയര്‍ ചെയ്യുക, ജാഗ്രത പാലിക്കുക..

https://youtu.be/cZ3G-7AXINE

Related posts