ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി ! പു​ളി​ച്ച തെ​റി വി​ളി​ച്ച ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ് മ​ന്ത്രി; വീ​ഡി​യോ വൈ​റ​ല്‍

ഇ​രി​ക്കാ​ന്‍ ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി​യ​തി​ല്‍ പ്ര​കോ​പി​ത​നാ​യി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ മ​ന്ത്രി​യു​ടെ ക​ല്ലേ​റ്.

ഡി​എം​കെ നേ​താ​വും ത​മി​ഴ്നാ​ട് ക്ഷീ​ര വി​ക​സ​ന മ​ന്ത്രി​യു​മാ​യ എ​സ്എം നാ​സ​റാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​ന്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ അ​പ്ര​തീ​ക്ഷി​ത പെ​രു​മാ​റ്റം. തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ദേ​ഷ്യം പി​ടി​ച്ച മ​ന്ത്രി നി​ല​ത്തു നി​ന്ന് ക​ല്ലെ​ടു​ത്ത് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ എ​റി​യു​ന്ന​തും ചീ​ത്ത​വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment