ത​ല​വെ​ട്ടി​ക്ക​ള​യും..! റാ​ലി​ക്കി​ടെ കി​രീ​ട​മ​ണി​യി​ച്ച നേ​താ​വി​നെ വി​റ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി; വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പുറത്ത്

ച​ണ്ഡീ​ഗ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നു നേ​രെ ആ​ക്രോ​ശി​ച്ച് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ. റാ​ലി​ക്കി​ടെ കോ​ടാ​ലി​യും കൈ​യി​ലേ​ന്തി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഖ​ട്ട​ർ ബി​ജെ​പി നേ​താ​വി​നോ​ടു ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

വാ​ഹ​ന​ത്തി​ൽ​നി​ന്നു ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തി​നു സ്വ​ർ​ണ​നി​റ​മു​ള്ള മ​ഴു സ​മ്മാ​നി​ച്ചു. എ​ങ്ങ​നെ ശ​ത്രു​ക്ക​ളെ ന​ശി​പ്പി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഖ​ട്ട​ർ. ഇ​തി​നി​ടെ പി​ന്നി​ൽ നി​ന്ന ബി​ജെ​പി നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ല​യി​ൽ കി​രീ​ടം വ​യ്ക്കാ​ൻ ശ്ര​മി​ച്ചു.

ഇ​തി​നോ​ടു രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി, ബി​ജെ​പി നേ​താ​വി​നെ ശ​കാ​രി​ക്കു​ക​യും ത​ല​വെ​ട്ടു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു നേ​താ​വി​നോ​ടു മാ​റി​നി​ൽ​ക്കാ​നും ആ​ക്രോ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്രോ​ശ​ത്തി​ൽ ഭ​യ​ന്ന നേ​താ​വ് അ​ദ്ദേ​ഹ​ത്തോ​ടു കൈ​കൂ​പ്പി മാ​പ്പ​പേ​ക്ഷി​ച്ചു പി​ൻ​മാ​റു​ന്ന​തു വീ​ഡി​യോ​യി​ൽ കാ​ണാം.

കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്രോ​ശ​ത്തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. കി​രീ​ട​മ​ണി​യി​ച്ച വ്യ​ക്തി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നു മോ​ശ​മാ​യി ഒ​ന്നും തോ​ന്നി​യി​ട്ടു​ണ്ടാ​വി​ല്ല എ​ന്നു​മാ​യി​രു​ന്നു വി​വാ​ദ​ത്തോ​ടു ഖ​ട്ട​റി​ന്‍റെ മ​റു​പ​ടി.

Related posts