ബംഗളുരു കലാപത്തില്‍ അക്രമികളില്‍ നിന്ന് ഹനുമാന്‍ ക്ഷേത്രത്തെ രക്ഷിച്ചത് ന്യൂനപക്ഷ യുവാക്കള്‍ ! ക്ഷേത്രത്തിനു ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു…

ബംഗളുരു കലാപത്തില്‍ അക്രമികളില്‍ നന്നും ഹനുമാന്‍ ക്ഷേത്രത്തെ മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷിച്ച് ഒരു വിഭാഗം ന്യൂനപക്ഷ യുവാക്കള്‍. ഷാംപുര മെയിന്‍ റോഡില്‍ നില നില്‍ക്കുന്ന ക്ഷേത്രമാണ് സംരക്ഷിച്ചത്.

ചൊവ്വാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ യുവാക്കള്‍ കൈകോര്‍ത്ത് ക്ഷേത്രത്തിന് ചുറ്റും നില്‍ക്കുന്നതും ആയുധമേന്തിയ മറ്റൊരു വിഭാഗം നില്‍ക്കുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പുലികേശിനഗറിലും സമീപ പ്രദേശങ്ങളായ ഡി ജെ ഹാളി, കെ ജി ഹാളിയിലും കലാപമായി പടര്‍ന്നു.

കലാപകാരികള്‍ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുന്നത് ലക്ഷ്യമിട്ട് സമീപത്തേക്ക് വരുമ്പോഴായിരുന്നു യുവാക്കള്‍ പെട്ടെന്ന് സംരക്ഷണ വലയം തീര്‍ത്തതെന്നാണ് യുവാക്കള്‍ പറയുന്നത്. ക്ഷേത്രത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ പ്രശ്നം കൂടുതല്‍ വഷളാകുമെന്ന തിരിച്ചറിവായിരുന്നു പെട്ടെന്ന് തന്നെ അതിനെ സംരക്ഷിക്കണം എന്ന തീരുമാനം ഉണ്ടാകാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച കലാപത്തില്‍ മൂന്ന് പേര്‍ മരിക്കുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 60 പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം തുടങ്ങിയത്.

കലാപം ആസൂത്രിതമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കലാപകാരികളെ ഓടിക്കാന്‍ പോലീസ് വെടിവെച്ചപ്പോഴാണ് ആളുകള്‍ക്ക് ജീവാപായം സംഭവിച്ചത്. കലാപത്തില്‍ 50 പോലീസുകാര്‍ക്കും പരിക്കേറ്റു.

ജനക്കൂട്ടം ഡി ജെ ഹള്ളി പോലീസ് സ്റ്റേഷന്‍ കത്തിക്കുകയും പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് സാമൂഹ്യ മാധ്യമത്തില്‍ എംഎല്‍എ യുടെ മരുമകന്‍ നവീന്‍ നടത്തിയതെന്ന് കരുതുന്ന പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം ഉണ്ടായത്. നവീനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related posts

Leave a Comment