പാ​ക് ക്രി​ക്ക​റ്റ് താ​ര​ത്തി​ന്റെ മ​ക​ള്‍​ക്ക് ബം​ഗ​ളൂ​രു​വി​ല്‍ ശ​സ്ത്ര​ക്രി​യ ! ര​ണ്ടു വ​യ​സു​കാ​രി​യു​ടെ ശ​സ്ത്ര​ക്രി​യ വി​ജ​യം…

പാ​കി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ര​ണ്ടു വ​യ​സു​കാ​രി​ക്ക് ഇ​ന്ത്യ​യി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ത്തി​യ മ​ജ്ജ മാ​റ്റി​വെ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യം. പാ​കി​സ്ഥാ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ക​മ​ന്റേ​റ്റ​റു​മാ​യ സി​ക്ക​ന്ദ​ര്‍ ഭ​ക്തി​ന്റെ മ​ക​ള്‍ അ​മൈ​റ സി​ക്ക​ന്ദ​ര്‍ ഖാ​നി​ന് ന​ട​ത്തി​യ മ​ജ്ജ മാ​റ്റി​വെ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് വി​ജ​യം ക​ണ്ട​ത്. ബം​ഗ​ളൂ​രു​വി​ലെ നാ​രാ​യ​ണ ഹെ​ല്‍​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ക​റാ​ച്ചി സ്വ​ദേ​ശി​യാ​ണ് സി​ക്ക​ന്ദ​ര്‍ ഭ​ക്ത്. ശ​രീ​ര​ത്തി​ല്‍ പ​ഞ്ച​സാ​ര ക​ണ​ങ്ങ​ളെ വി​ഘ​ടി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള എ​ന്‍​സൈ​മു​ക​ളു​ടെ കു​റ​വ് മൂ​ല​മു​ണ്ടാ​കു​ന്ന അ​പൂ​ര്‍​വ്വ രോ​ഗ​മാ​യ മ്യൂ​ക്കോ​പോ​ളി​സാ​ക്ക​റി​ഡോ​സി​സ് ആ​ണ് കു​ട്ടി​യെ ബാ​ധി​ച്ചി​രു​ന്ന​ത്. ക​ണ്ണ്, ത​ല​ച്ചോ​റ് തു​ട​ങ്ങി ശ​രീ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഈ ​ഗു​രു​ത​ര രോ​ഗ​ത്തി​ല്‍ നി​ന്നാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്‍ ദേ​വി ഷെ​ട്ടി അ​റി​യി​ച്ചു. അ​ച്ഛ​ന്റെ മ​ജ്ജ​യാ​ണ് അ​മൈ​റ സി​ക്ക​ന്ദ​ര്‍ ഖാ​നി​ന്റെ ശ​രീ​ര​ത്തി​ല്‍ വ​ച്ചു​പി​ടി​പ്പി​ച്ച​ത്. ശ​രീ​ര​ത്തി​ല്‍ പ​ഞ്ച​സാ​ര ക​ണ​ങ്ങ​ളെ വി​ഘ​ടി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള എ​ന്‍​സൈ​മു​ക​ളു​ടെ കു​റ​വ് മൂ​ലം ശ​രീ​ര​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ്…

Read More

കൊ​ല​യ്ക്കു പ​ക​രം കൊ​ല ! ബം​ഗ​ളു​രു ക​ത്തു​ന്നു; യു​വ​മോ​ര്‍​ച്ച നേ​താ​വി​ന്റെ കൊ​ല​പാ​ത​ക​ത്തി​ല്‍ കേ​ര​ള​ബ​ന്ധം…

മം​ഗ​ളൂ​രു: യു​വ​മോ​ര്‍​ച്ച നേ​താ​വി​ന്റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ മ​റ്റൊ​രു യു​വാ​വ് കൂ​ടി കൊ​ല​ചെ​യ്യ​പ്പെ​ട്ട​തോ​ടെ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം മം​ഗ​ളൂ​രു ന​ഗ​രം വീ​ണ്ടും സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ മു​ള്‍​മു​ന​യി​ലാ​യി. ന​ഗ​ര​ത്തി​ലെ നാ​ല് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ സെ​ക്ഷ​ന്‍ 144 പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. മം​ഗ​ള്‍​പേ​ട്ട് സ്വ​ദേ​ശി​യാ​യ ഫാ​സി​ല്‍ (30) ആ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ സൂ​റ​ത്ക​ല്ലി​ലെ റെ​ഡി​മെ​യ്ഡ് ഷോ​പ്പി​നു മു​ന്നി​ല്‍ വ​ച്ച് അ​ക്ര​മി​സം​ഘ​ത്തി​ന്റെ കു​ത്തേ​റ്റു മ​രി​ച്ച​ത്. മാ​സ്‌​ക് ധ​രി​ച്ചെ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് ഫാ​സി​ലി​നെ ആ​ക്ര​മി​ച്ച​ത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ വ​ള​ഞ്ഞി​ട്ട് കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഓ​ണ്‍​ലൈ​നി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഫാ​സി​ല്‍. അ​ക്ര​മ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത് കൂ​ടു​ത​ല്‍ പ്ര​കോ​പ​ന​ങ്ങ​ള്‍​ക്കും സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും പ​ര​ന്നി​ട്ടു​ണ്ട്. നേ​ര​ത്തേ യു​വ​മോ​ര്‍​ച്ച നേ​താ​വ് പ്ര​വീ​ണ്‍ നെ​ട്ടാ​രു​വി​ന്റെ മൃ​ത​ദേ​ഹ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ളും ഇ​തു​പോ​ലെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ തു​ട​ര്‍​ന്ന് ദ​ക്ഷി​ണ​ക​ന്ന​ഡ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ക​ടു​ത്ത സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്ക്കു​ക​യാ​ണ്.…

Read More

ദി​ലീ​പി​ന്റെ നാ​യി​ക​യാ​യി മി​സ്റ്റ​ര്‍ ബ​ട്‌​ല​റി​ല്‍ അ​ഭി​ന​യി​ച്ച ന​ടി​യെ ഓ​ര്‍​മ​യു​ണ്ടോ ? ബം​ഗ​ളു​രു സു​ന്ദ​രി രു​ചി​ത ഇ​പ്പോ​ള്‍ എ​വി​ടെ…

ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു 1993ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​മ്മ​യാ​ണെ സ​ത്യം. ചി​ത്ര​ത്തി​ല്‍ ആ​നി​യും മു​കേ​ഷു​മാ​യി​രു​ന്നു നാ​യി​കാ​നാ​യ​ക​ന്മാ​രാ​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ന്റെ ത​മി​ഴ് റീ​മേ​ക്കി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍ ചി​ന്തി​ച്ച​പ്പോ​ള്‍ ആ​നി അ​തി​ല്‍ നി​ന്നു പി​ന്മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​യി​ക​യ്ക്കാ​യു​ള്ള സം​വി​ധാ​യ​ക​ന്റെ തി​ര​ച്ചി​ല്‍ എ​ത്തി നി​ന്ന​ത് രു​ചി​ത പ്ര​സാ​ദ് എ​ന്ന പു​തു​മു​ഖ ന​ടി​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ സം​വി​ധാ​യ​ക​നും ചി​ത്ര​ത്തി​ലെ ന​ട​നും ത​മ്മി​ല്‍ ഉ​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ര്‍​ന്ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം നി​ര്‍​ത്തു​ക​യും ചെ​യ്തു. സി​നി​മ​യ്ക്ക് ന​ല്‍​കി​യ പേ​ര് ആ​യി​രു​ന്നു ക​ണ്ടേ​ന്‍ സീ​ത​യെ. ക​മ​ല​ഹാ​സ​ന്‍ ആ​യി​രു​ന്നു നാ​യ​ക സ്ഥാ​ന​ത്ത്. മു​ട​ങ്ങി​പ്പോ​യ ചി​ത്രീ​ക​ര​ണം പി​ന്നീ​ട് ആ​രം​ഭി​ക്കു​വാ​നും ക​ഴി​ഞ്ഞി​ല്ല, അ​തു​കൊ​ണ്ടു​ത​ന്നെ ക​മ​ല​ഹാ​സ​ന്റെ നാ​യി​ക​യാ​യി തു​ട​ക്കം കു​റി​ക്കാ​നു​ള്ള അ​വ​സ​രം ന​ടി​യ്ക്കു ന​ഷ്ട​മാ​യി. ബാം​ഗ്ലൂ​രി​ല്‍ ജ​നി​ച്ചു​വ​ള​ര്‍​ന്ന രു​ചി​ത​ക്ക് മോ​ഡ​ലിം​ഗ് ആ​യി​രു​ന്നു താ​ല്‍​പ​ര്യം. ആ​യി​ര​ത്തി തൊ​ള്ളാ​യി​ര​ത്തി തൊ​ണ്ണൂ​റ്റി​യ​ഞ്ചി​ല്‍ മി​സ്സ് ബാം​ഗ്ലൂ​ര്‍ ആ​യി ന​ടി​യെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. താ​ന്‍ അ​ഭി​ന​യി​ച്ച ആ​ദ്യ​ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ​തോ​ടു​കൂ​ടി…

Read More

കേരളത്തിലും ‘മാംസക്കച്ചവട കേന്ദ്രങ്ങള്‍’ നടത്തി ! ബംഗളുരുവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ കോഴിക്കോട്ടുനിന്നു കണ്ടെത്തിയ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ബംഗളുരുവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട്ടു നിന്നും കണ്ടെത്തിയതിനു പിന്നാലെ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിക്കുകയാണ്. ഇന്ന് അന്വേഷണം സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തും. പ്രതികള്‍ കര്‍ണാടകയിലും തെലങ്കാനയിലും നടത്തിയതിനു സമാനമായ ലൈംഗിക വ്യാപാരകേന്ദ്രങ്ങള്‍ കേരളത്തിലും നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടാം പ്രതി മുഹമ്മദ് ബാബുവാണ് ഇതിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്. പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ധാക്ക സ്വദേശിനിയായ യുവതി യുഎഇയിലേക്ക് പോയത്. ജോലി ആവശ്യം പോകുകകയാണെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് അവിടെ ഡാന്‍സ് ബാറിലടക്കം ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു. അവിടെ ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച യുവതി അവരുമായി തെറ്റിയ ശേഷം കോഴിക്കോട് മാസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു. ്അതിനിടെ സാമ്പത്തിക…

Read More

ഫലം പോസിറ്റീവെന്ന് അറിഞ്ഞാല്‍ ഉടന്‍ ഫോണ്‍ ഓഫാക്കും ! ബംഗളുരുവില്‍ ചികിത്സ തേടാതെ കറങ്ങിനടക്കുന്നത് മൂവായിരത്തിലധികം പേര്‍…

ബംഗളുരുവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ആളുകളുടെ അനാസ്ഥയും. ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ഫലമറിയുന്നവര്‍ ഫോണ്‍ ഓഫ് ആക്കുകയാണ്. ഇത്തരത്തില്‍ കോവിഡ് പോസിറ്റീവ് ആയ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരു നഗരത്തില്‍ ചികിത്സ തേടാതെ ഒളിച്ചു കഴിയുന്നത്. ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു കാരണമാകുകയാണെന്ന് റവന്യു മന്ത്രി ആര്‍.അശോക പറഞ്ഞു. ഹോം ക്വാറന്റീനില്‍ കഴിയേണ്ട ഇത്തരം ആളുകള്‍ രോഗം ഗുരുതരമാകുന്നതുവരെ ചികിത്സ തേടാതെ കഴിയും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാകും ആശുപത്രിയില്‍ എത്തുക. ഇതാണ് നിലവിലെ സ്ഥിതിയെന്നും ഇത്തരക്കാരാണ് കോവിഡ് സാഹചര്യങ്ങളെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരക്കാര്‍ ഇതിനു തയ്യാറാകാത്തത് വലിയ സാമൂഹിക വിപത്തിനാണ് വഴിവെക്കുന്നത്.

Read More

ബംഗളുരു കലാപത്തില്‍ അക്രമികളില്‍ നിന്ന് ഹനുമാന്‍ ക്ഷേത്രത്തെ രക്ഷിച്ചത് ന്യൂനപക്ഷ യുവാക്കള്‍ ! ക്ഷേത്രത്തിനു ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തു…

ബംഗളുരു കലാപത്തില്‍ അക്രമികളില്‍ നന്നും ഹനുമാന്‍ ക്ഷേത്രത്തെ മനുഷ്യച്ചങ്ങല തീര്‍ത്ത് രക്ഷിച്ച് ഒരു വിഭാഗം ന്യൂനപക്ഷ യുവാക്കള്‍. ഷാംപുര മെയിന്‍ റോഡില്‍ നില നില്‍ക്കുന്ന ക്ഷേത്രമാണ് സംരക്ഷിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ യുവാക്കള്‍ കൈകോര്‍ത്ത് ക്ഷേത്രത്തിന് ചുറ്റും നില്‍ക്കുന്നതും ആയുധമേന്തിയ മറ്റൊരു വിഭാഗം നില്‍ക്കുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പുലികേശിനഗറിലും സമീപ പ്രദേശങ്ങളായ ഡി ജെ ഹാളി, കെ ജി ഹാളിയിലും കലാപമായി പടര്‍ന്നു. കലാപകാരികള്‍ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുന്നത് ലക്ഷ്യമിട്ട് സമീപത്തേക്ക് വരുമ്പോഴായിരുന്നു യുവാക്കള്‍ പെട്ടെന്ന് സംരക്ഷണ വലയം തീര്‍ത്തതെന്നാണ് യുവാക്കള്‍ പറയുന്നത്. ക്ഷേത്രത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ പ്രശ്നം കൂടുതല്‍ വഷളാകുമെന്ന തിരിച്ചറിവായിരുന്നു പെട്ടെന്ന് തന്നെ അതിനെ സംരക്ഷിക്കണം എന്ന തീരുമാനം ഉണ്ടാകാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച…

Read More

ബംഗളുരുവില്‍ രണ്ട് ലക്ഷം കോവിഡ് ബാധിതര്‍ ? പുതിയ വിവരങ്ങള്‍ വെളിവാക്കുന്നത് കാര്യങ്ങള്‍ അതീവ ഗുരുതരമെന്ന്…

ബംഗളുരു നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സൂചന. നഗരത്തില്‍ 2.23 ലക്ഷം ആളുകള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. 1.3 കോടി ജനങ്ങള്‍ വസിക്കുന്ന ബെംഗളൂരുവില്‍ പകര്‍ച്ചവ്യാധി തടയാനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിധഗ്ധരുടെ കണക്കുകൂട്ടലിലാണ് ഇത്രയും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡെക്കാണ്‍ ഹെറാള്‍ഡിന്റേതാണ് റിപ്പോര്‍ട്ട്. ബംഗളൂരു നഗരത്തില്‍ മാത്രം 15,052 പേര്‍ നിലവില്‍ രോഗബാധിതരായി തുടരുന്നുവെന്നാണ് സ്ഥിരീകരിച്ച കണക്ക്. പക്ഷെ ഈ കണക്കുകള്‍ തെറ്റാകാമെന്നാണ് വിദഗ്ധരുടെ പക്ഷം. തിങ്കളാഴ്ച മാത്രം നഗരത്തില്‍ 1315 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനാല്‍ ആകെ രോഗ ബോധിതരുടെ എണ്ണം കണക്കാക്കിയതിനേക്കാള്‍ എത്രയോ കൂടുതലാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോ. ഗിരിധര്‍ ബാബു കാര്യങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെ…’ജൂണ്‍ 30മുതല്‍ ജൂലൈ 13 വരെ 11,136 കേസുകളാണ് ബംഗളൂരു നഗരത്തില്‍ സ്ഥിരീകരിച്ചത്. ഇതിന്റെ RO റേറ്റ് 1.29 വെച്ച് കണക്കാക്കുകയാണെങ്കില്‍ 31,978…

Read More

ലോക്ക്ഡൗണ്‍ മൂലം പെട്ടു ! മദ്യവില്‍പ്പന നിര്‍ത്തിയതോടെ അറ്റകൈയ്ക്ക് വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്തടിച്ച് യുവതിയും സഹോദരനും;രണ്ടു പേരും മരിച്ചു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യത്തിനടിപ്പെട്ട ആളുകളെല്ലാം ഭ്രാന്തമായ അവസ്ഥയില്‍ കൂടിയാണ് കടന്നു പോകുന്നത്. ചിലരൊക്കെയാവട്ടെ ജീവനൊടുക്കുക പോലും ചെയ്തു. മദ്യം കിട്ടാക്കനിയായപ്പോള്‍ വാറ്റ് ചാരായത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കര്‍ണാടകയിലെ ധാര്‍വാഡിലാണ് സംഭവം. ധാര്‍വാഡിലെ കല്‍ഘതഗി താലൂക്ക് സ്വദേസികളായ ബസവരാജ് വെങ്കപ്പ(45) സഹോദരി ജംബാവ (47) എന്നിവരാണ് മരിച്ചത്. ഇവര്‍ സ്ഥിര മദ്യപാനികള്‍ എന്നായിരുന്നു വിവരം. ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യവില്‍പ്പന നിരോധിച്ചതോടെ ഇരുവരും കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. മദ്യം കിട്ടാതെ വന്നതോടെ വാറ്റ് ചാരായത്തോടൊപ്പം ഹാന്‍ഡ് സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂലിപ്പണിക്കാരനായിരുന്നു ബസവരാജ്. ഒരു മാസമായി മദ്യം കിട്ടാതായതോടെ തുടര്‍ന്ന് സഹോദരങ്ങള്‍ വിഷാദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നു. സാനിറ്റൈസറില്‍ മദ്യത്തിന്റെ അംശം ഉണ്ടെന്ന് അറിഞ്ഞ അവര്‍ വാറ്റുചാരായത്തില്‍ സാനിറ്റൈസര്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു.…

Read More

ലോക്ക് ഡൗണ്‍ കാലത്ത് ഗര്‍ഭിണിയായ ഭാര്യയുമായി യുവാവ് നടന്നത് ഏഴു കിലോമീറ്റര്‍ ! ഒടുവില്‍ എത്തിപ്പെട്ടതാവട്ടെ ഡെന്റല്‍ ആശുപത്രിയിലും;പല്ലു പറിക്കുന്ന ലാഘവത്തോടെ പ്രസവം നടത്തിയതാവട്ടെ ഡെന്റല്‍ സര്‍ജനും…

ലോക്ക് ഡൗണ്‍ കാലത്ത് നടന്ന പല പ്രസവങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഡെന്റല്‍ ആശുപത്രിയില്‍ വച്ച് പ്രസവം നടത്തിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പ്രസവം നടത്തിയതാവട്ടെ ഡെന്റല്‍ സര്‍ജനും. ദിവസവേതനക്കാരനായ യുവാവ് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭാര്യയെയും കൂട്ടി ഏഴുകിലോമീറ്റര്‍ നടന്നാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ 20കാരിയായ പെണ്‍കുട്ടിയുടെ പ്രസവം നടന്നു. എന്നാല്‍, കുട്ടിക്ക് ജീവന്‍ ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണാഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്താനായിരുന്നു ശ്രമം. ഇതിനിടയില്‍ അമ്മയ്ക്ക് രക്തസ്രാവമുണ്ടായി. എന്നാല്‍, പിന്നീട് 10 മിനിട്ടിന് ശേഷം കുട്ടിയ്ക്ക് ജീവന്റെ തുടിപ്പുകള്‍ കണ്ടു. മറ്റ് വഴികള്‍ കാണാഞ്ഞാണ് യുവാവ് ഭാര്യയെയും കൂട്ടി ഡെന്റല്‍ ആശുപത്രിയില്‍ എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇരുവരെയും ബംഗളുരുവിലെ കെ.സി ചന്ദ്ര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും സമയോചിതമായ ഇടപെടല്‍ മൂലം അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച ഡെന്റല്‍…

Read More