ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി യു​എ​ഇ​യും സൗ​ദി​യും

അ​ബു​ദാ​ബി/​റി​യാ​ദ്: ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മി​സൈ​ൽ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്ന് യു​എ​ഇ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വ്യോ​മ പ്ര​തി​രോ​ധ​സേ​ന നി​ല​വി​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കു​ക​യാ​ണെ​ന്നും ആ​ളു​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തി​നി​ടെ, ഇ​റാ​ന്‍റെ ഒ​രു മി​സൈ​ൽ ത​ക​ർ​ത്ത​താ​യും മ​റ്റൊ​ന്ന് ആ​ൾ​വാ​സ​മി​ല്ലാ​ത്ത മേ​ഖ​ല​യി​ൽ പ​തി​ച്ച​താ​യും സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ എ​ത്തി​യ ഒ​രു ഡ്രോ​ണും സൈ​ന്യം വെ​ടി​വ​ച്ചി​ട്ടു.

സൗ​ദി​ക്കെ​തി​രേ​യു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ അ​പ​ല​പി​ച്ചു. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സ് ത​ങ്ങ​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു.

യു​ദ്ധം മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും രൂ​ക്ഷ​മാ​യി വ്യാ​പി​ക്കു​ക​യാ​ണ്. കു​വൈ​റ്റി​ലും യു​എ​ഇ​യി​ലും ഇ​റാ​ന്‍റെ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ വ്യോ​മ പ്ര​തി​രോ​ധ​സേ​ന ത​ട​ഞ്ഞു. ബ​ഹ്റി​നി​ൽ അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts

Leave a Comment