കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​റാ​ണിയായി കണ്ണൂർക്കാരി ഗോപിക സുരേഷ്;  വിധികർത്താക്കളായി സംവിധായകനും  സംഗീത സംവിധായകരും


കൊ​ച്ചി: ഇ​രു​പ​ത്തി​യ​ഞ്ച് സു​ന്ദ​രി​മാ​ര്‍ മാ​റ്റു​ര​ച്ച മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ അ​ഴ​കി​ന്‍റെ റാ​ണി​യാ​യി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഗോ​പി​ക സു​രേ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി ലി​വ്യ ലി​ഫി ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യ ഗ​ഗ​ന ഗോ​പാ​ലാ​ണ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ്.

ബം​ഗ​ളൂ​രു​വി​ല്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ് ഗോ​പി​ക. കാ​ഞ്ഞി​ര​പ്പി​ള്ളി അ​മ​ല്‍ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​ടെ​ക് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ് ലി​വ്യ.

ഗ​ഗ​ന ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ല്‍ സ്‌​പോ​ര്‍​ട്സ് ആ​ന്‍​ഡ് എ​ക്‌​സ​സൈ​സ് സ​യ​ന്‍​സി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.കേ​ര​ളീ​യ വ​സ്ത്രം, ലെ​ഹം​ഗ, ഗൗ​ണ്‍ എ​ന്നീ റൗ​ണ്ടു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​രാ​ണ് വി​ജ​യി​ക​ളാ​യ​ത്.

എ​റ​ണാ​കു​ളം ലെ​മെ​റി​ഡി​യ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന 22-ാം ഇം​പ്ര​സാ​രി​യോ മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ്, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ദീ​പ​ക് ദേ​വ്, ഗാ​യ​ക​ന്‍ അ​നൂ​പ് ശ​ങ്ക​ര്‍, ന​ടി​മാ​രാ​യ ഇ​നി​യ, വീ​ണ നാ​യ​ര്‍, ദീ​പ തോ​മ​സ്, അ​നീ​ഷ ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു വി​ധി ക​ര്‍​ത്താ​ക്ക​ള്‍.

Related posts

Leave a Comment