ഫുട്‌ബോള്‍ കളിക്കാന്‍പോയ കുട്ടിയെ കാണാതായതായി ബന്ധുക്കളുടെ പരാതി

alp-missingആലപ്പുഴ: കൈനകരി വടക്ക് വില്ലേജില്‍ കളത്തില്‍ വീട്ടില്‍ നടരാജന്റെ മകന്‍ അനന്തു (19)വിനെ കഴിഞ്ഞ 19 മുതല്‍ കാണാതായതായി പരാതി. പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ 13നു പോയിരുന്ന അനന്തു 19നു രാവിലെ ഒമ്പതോടുകൂടി കളര്‍കോട് ഭാഗത്ത് ഫുട്‌ബോള്‍ കളിക്കുവാന്‍ പോകുന്നുവെന്ന് പറഞ്ഞ് പോകുകയായിരുന്നുവെന്നു പറയുന്നു.

ഇതിനുശേഷം തിരികെ വീട്ടിലെത്തിയില്ലെന്നാണ് വീട്ടുകാര്‍ പരാതിയില്‍ പറയുന്നത്. ഇതിനിടെ കുട്ടിയെ സംഭവത്തിനു ശേഷം പാലക്കാട്  മുളക്കുഴ ക്ഷേത്രത്തിനു സമീപം കണ്ടതായും പോലീസ് സ്‌റ്റേഷനിലെത്തിക്കപ്പെട്ട കുട്ടിയെ അവിടെ നിന്നും ബസില്‍ നാട്ടിലേക്കു കയറ്റിവിട്ടതായും ബന്ധുക്കള്‍ പറയുന്നുണ്ട്. ഇതിനുശേഷം ഈ മേഖലയിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Related posts