രണ്ടു വർഷം മുമ്പ് പ​യ്യ​ന്നൂ​ർ ഏ​ച്ചി​ലാം​വ​യ​ലി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി​ കാ​യം​കു​ള​ത്ത്; പോലീസ് കണ്ടെത്തുമ്പോൾ യുവതി  ഗർഭിണി

പ​യ്യ​ന്നൂ​ർ: ര​ണ്ട് വ​ർ​ഷം മു​മ്പ് പ​യ്യ​ന്നൂ​ർ ഏ​ച്ചി​ലാം​വ​യ​ലി​ൽ നി​ന്നും കാ​ണാ​താ​യ ഭ​ർ​തൃ​മ​തി​യാ​യ 28 കാ​രി​യെ ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പോ​ലീ​സ് ക​ണ്ടെ​ത്തി.​കാ​യം​കു​ള​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ യു​വ​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പ​യ്യ​ന്നൂ​ർ എ​സ് ഐ ​ശ്രീ​ജി​ത് കൊ​ടേ​രി പ​റ​ഞ്ഞു. പ​യ്യ​ന്നൂ​രി​ലെ ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ കാ​യം​കു​ളം സ്വ​ദേ​ശി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ യു​വ​തി ഇ​യാ​ളോ​ടൊ​പ്പം നാ​ടു​വി​ടു​ക​യാ​യി​രു​ന്നു.

സ്ഥ​ലം വി​ട്ട​തു മു​ത​ൽ യു​വ​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​യം​കു​ള​ത്തെ​ത്തി​യ പ​യ്യ​ന്നൂ​ർ പോ​ലി​സ് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

Related posts