യു​വ​തി​യെ14 വ​ർ​ഷം ലൈം​ഗി​ക അ​ടി​മ​യാ​ക്കി​യ​യാ​ൾ പി​ടി​യി​ൽ; യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്


മോ​സ്കോ: റ​ഷ്യ​യി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 14 വ​ർ​ഷം ലൈം​ഗി​ക അ​ടി​മ​യാ​യി പാ​ർ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ചെ​ല്യാ​ബി​ൻ​സ്‌​കി​ലാ​ണ് സം​ഭ​വം.

51കാ​ര​നാ​യ വ്ളാ​ഡി​മി​ർ ചെ​സ്കി​ഡോ​വ് എ​ന്ന‌​യാ​ളെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നി​ല​വി​ൽ 33 വ​യ​സു​ള്ള യു​വ​തി​യെ 2009ലാ​ണു പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ‌​യ​ത്.

ചെ​സ്കി​ഡോ​വി​ന്‍റെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്താ​ൽ വീ​ട്ടി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട യു​വ​തി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യാ​ൻ മാ​ത്ര​മാ​യാ​ണ് പ്ര​തി ത​ന്നെ കി​ട​പ്പു​മു​റി​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ന്നു യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ചെ​റി​യ കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ചെ​സ്കി​ഡോ​വ് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി. ‌2011ൽ ​ഇ​യാ​ൾ ഒ​രു യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി‌​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

Related posts

Leave a Comment