ക്ലാസിൽ കയറാതെ അവർ എങ്ങോട്ട് പോയി?  കൊ​ട്ടി​യ​ത്തു നി​ന്നും കൂ​ട്ടു​കാ​രി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളെ കാ​ണാ​താ​യി


കൊ​ട്ടി​യം: കൊ​ല്ല​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കാ​ൻ പോ​യ കൂ​ട്ടു​കാ​രി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളെ കാ​ണാ​താ​യി. ഉ​മ​യ​ന​ല്ലൂ​ർ വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി പ​തി​നെ​ട്ടു​കാ​രി​യെ​യും കൂ​ട്ടു​കാ​രി പെ​രു​മ്പു​ഴ സ്വ​ദേ​ശി 21 കാ​രി​യെ​യു​മാ​ണ് കാ​ണാ​താ​യ​ത്.

ഇ​രു​വ​രും 23-ന് ​രാ​വി​ലെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണ്. വീ​ട്ടി​ലെ​ത്തു​ന്ന പ​തി​വു സ​മ​യം ക​ഴി​ഞ്ഞി​ട്ടും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ സ്ഥാ​പ​ന​ത്തി​ലും മ​റ്റും അ​ന്വേ​ഷി​ച്ചു.

ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് കൊ​ട്ടി​യം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.പ​രാ​തി​യി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് കൊ​ട്ടി​യം പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment