കുമരകത്തെ ദമ്പതികളുടെ തിരോധാനം: മാണിക്കുന്നത്തെ ഒരുവിട്ടിലെ സിസിടിവി കാമറയിൽ നിന്ന് ഇവരുടെ കാർ പോകുന്ന ദൃശ്യം കിട്ടി; ആറ്റിലെ തിരച്ചിലും തുടരുന്നു

missing-lകു​മ​ര​കം: ഒ​രാ​ഴ്ച മു​ൻ​പ് കാ​ണാ​താ​യ അ​റു​പ​റ  ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച വ​ഴി​ക​ളെ​ക്കു​റി​ച്ച് ഏ​ക​ദേ​ശ സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ചു.    ഇ​വ​ർ കോ​ട്ട​യ​ത്തേ​ക്ക് വ​ന്ന​ത് മാ​ണി​ക്കു​ന്നം -തി​രു​വാ​തു​ക്ക​ൽ  വ​ഴി​യാ​ണെ​ന്ന​തി​ന് സൂ​ച​ന​യാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. മാ​ണി​ക്കു​ന്ന​ത്തി​നു സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ലെ സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് ദ​ന്പ​തി​ക​ളെ​ക്കു​റി​ച്ച് ഇ​തു​വ​രെ ല​ഭി​ച്ച ഏ​ക തെ​ളി​വ്.

ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഗ​ണ്‍ ആ​ർ കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. കി​ട്ടി​യ ദൃ​ശ്യ​ത്തി​ലും ന​ന്പ​ർ പ്ലേ​റ്റ് വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ കാ​റി​ലി​രി​ക്കു​ന്ന​വ​രെ ക​ണ്ടാ​ണ് ഇ​ത് കാ​ണാ​താ​യ​വ​രാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.   ഇ​നി തി​രു​വാ​തു​ക്ക​ൽ മു​ത​ൽ കോ​ട്ട​യം ടൗ​ണ്‍ വ​രെ​യു​ള്ള സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഇ​തേ കാ​ർ ക​ട​ന്നു പോ​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​നു​ള്ള പ​രി​ശോ​ധ​ന ന​ട​ന്നു വ​രു​ന്നു. ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ആ​ദ്യം ല​ഭി​ക്കു​ന്ന തെ​ളി​വാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ.

കോ​ട്ട​യം ടൗ​ണി​ലേ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​ർ വീ​ട്ടി​ൽ നി​ന്നു പോ​യ​ത്. താ​ഴ​ത്ത​ങ്ങാ​ടി വ​ഴി​യാ​കും കോ​ട്ട​യ​ത്തേ​ക്ക് പോ​യ​തെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള നി​ഗ​മ​നം. എ​ന്നാ​ൽ അ​ങ്ങ​നെ​യ​ല്ല സം​ഭ​വി​ച്ച​ത്. അ​വ​ർ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി ഇ​ല്ലി​ക്ക​ൽ പാ​ലം ക​ട​ന്ന് വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് വേ​ളൂ​ർ-​മാ​ണി​ക്കു​ന്നം-​തി​രു​വാ​തു​ക്ക​ൽ-​ഭീ​മ​ൻ​പ​ടി- വ​ഴി​യാ​ണ് കോ​ട്ട​യം ടൗ​ണി​ലേ​ക്ക് പോ​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഈ ​ഭാ​ഗ​ത്തെ എ​ല്ലാ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. ഹാ​ഷിം തി​രു​വാ​തു​ക്ക​ൽ വ​ഴി​യാ​ണ് സ്ഥി​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് പി​താ​വ് അ​ബ്ദു​ൾ ഖാ​ദ​റും സ​മ്മ​തി​ക്കു​ന്നു​ണ്ട്.

അ​തേ സ​മ​യം പ​തി​ന​ഞ്ചി​ൽ ക​ട​വ് ഭാ​ഗ​ത്ത് ആ​റ്റി​ൽ ഏ​റെ ആ​ഴ​മു​ള്ള ഭാ​ഗ​ത്ത് പാ​താ​ള ക​ര​ണ്ടി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലും ഇ​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. മീ​നി​ച്ചാ​ലാ​റ്റി​ൽ പ​ല​യി​ട​ത്തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്നു രാ​വി​ലെ കു​മ​ര​കം സ്റ്റേ​ഷ​നി​ൽ യോ​ഗം ചേ​ർ​ന്ന് ഇ​തു​വ​രെ ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു.

കോ​ട്ട​യ​ത്തി​നു പു​റ​ത്തേ​ക്ക് വാ​ഹ​നം പോ​യ​തി​ന് തെ​ളി​വൊ​ന്നും ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ന്ന​തി​നാ​ൽ തെ​ളി​വ് ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​പ്പോ​ൾ തി​രു​വാ​തു​ക്ക​ൽ മു​ത​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന കോ​ട്ട​യം ടൗ​ണി​ലെ​ത്തി​യാ​ലേ വ​ണ്ടി പു​റ​ത്തേ​ക്ക് പോ​യോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​രി​ക​യു​ള്ളു. ചു

Related posts