പാർട്ടിയുടെ ഒരു വിധിയേ..! ബൈക്കിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ ഡി​വൈ​എ​ഫ്ഐ നേ​താ​വിനെ പോലീസ് അറസ്റ്റു ചെയ്തു

arrestalp-sമാ​വേ​ലി​ക്ക​ര: യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഡി​വൈ​എ​ഫ്ഐ തെ​ക്കേ​ക്ക​ര കി​ഴ​ക്ക് മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ​ള്ളി​ക്ക​ൽ ഈ​സ്റ്റ് പാ​ല​വി​ള​യി​ൽ ബി​നു ടൈ​റ്റ​സ് (38)നെ​യാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു.

ചു​ന​ക്ക​ര കി​ഴ​ക്കും​മു​റി കു​ന്നി​ൽ സ്നേ​ഹ​തീ​രം രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ര​ജി​ത ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ബി​നു​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ ചു​ന​ക്ക​ര പാ​ല​ത്തി​ട്ട ഭാ​ഗ​ത്തു​വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ ബി​നു ര​ജി​ത​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തെ​ന്നാ​ണു പ​രാ​തി. കു​റ​ത്തി​കാ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ​ത്തി​കാ​ട് ജം​ഗ്ഷ​നി​ൽ​വ​ച്ച് ബി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts