കാണാതായ കുട്ടി വീടിന്‍റെ മേൽക്കൂരയ്ക്കു മുകളിൽ സുഖനിദ്രയിൽ

nri_2017june22missing_child

ഫ്ളോറിഡ: വീട്ടിൽ നിന്നും കാണാതായ പതിനൊന്നുകാരൻ വീടിന്‍റെ മേൽക്കൂരയിൽ കിടന്നുറങ്ങുന്നതായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ആകാശമാർഗ്ഗം ഹെലികോപ്റ്റർ നടത്തിയ അന്വേഷണത്തിലാണു ഫലം കണ്ടത്. ജൂണ്‍ 21 ബുധനാഴ്ചയാണ് സ്വന്തം വീടിന്‍റെ മേൽക്കൂരയിൽ കിടന്നുറങ്ങുന്ന കുട്ടിയെ ഹെലികോപ്റ്റർ കണ്ടെത്തിയത്.

ഹെലികോപ്റ്ററിൽ യാത്ര ചെയ്ത ജേർണലിസ്റ്റ് കുട്ടിയെ കണ്ടെത്തിയ വിവരം പൊലീസിന് കൈമാറി. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സുരക്ഷിതമായി നിലത്തിറങ്ങുന്നതിന് സഹായിച്ചു. വീട്ടുകാർ സമ്മർ ക്യാന്പിൽ പോകുവാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് മേൽക്കൂരയുടെ മുകളിൽ കയറി ഒളിച്ചു സുഖ നിദ്രയിലായിതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. എന്തായാലും കുട്ടിയെ സുരക്ഷിതമായി ലഭിച്ചു എന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts