ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ..!മകളെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ‘മൂസക്കായി’

മീ​ഡി​യ വ​ൺ ചാ​ന​ലി​ലെ ജ​ന​പ്രി​യ ഹാ​സ്യ പ​ര​മ്പ​ര​യാ​യി​രു​ന്ന ‘M80 മൂ​സ’​യി​ൽ ത​ന്റെ മ​ക​ളാ​യി അ​ഭി​ന​യി​ച്ച അ​ഞ്ജു​വി​നെ ക​ണ്ടു​മു​ട്ടി​യ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ന​ട​ൻ വി​നോ​ദ് കോ​വൂ​ർ.

കൊ​ച്ചി​യി​ലെ ഹോ​ളി​ഡെ ഇ​ൻ ഹോ​ട്ട​ലി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. M80 മൂ​സ​യി​ൽ മൂ​സ​ക്കാ​യി എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ന്റെ മ​ക​ളാ​യി ‘റ​സി​യ’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ഞ്ജു അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്.

ഉ​പ്പാ​ന്റെ റ​സി​യ മോ​ൾ ഇ​ന്ന് എ​യ​ർ ഹോ​സ്റ്റ​സാ​ണെ​ന്നും കൂ​ടു​ത​ൽ നേ​ര​വും ആ​കാ​ശ​ത്താ​ണെ​ന്നും വി​നോ​ദ് കോ​വൂ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ആ​ദ്യ​മാ​യി ത​ന്റെ​യും സു​ര​ഭി​യു​ടെ​യും കൂ​ടെ ഗ​ൾ​ഫി​ൽ പോ​കാ​ൻ വി​മാ​ന​ത്തി​ൽ ക​യ​റി​യ ദി​വ​സം എ​യ​ർ ഹോ​സ്റ്റ​സു​മാ​രെ ക​ണ്ട​പ്പോ​ഴാ​ണ് അ​ഞ്ജു​വി​ന്റെ മ​ന​സ്സി​ൽ എ​യ​ർ ഹോ​സ്റ്റ​സ് ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ദി​ച്ച​തെ​ന്നും ആ ​സ്വ​പ്നം അ​വ​ർ പൂ​വ​ണി​യി​ച്ചെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

ആ​കാ​ശ​ത്ത് വെ​ച്ച് മോ​ൾ എ​യ​ർ ഹോ​സ്റ്റ​സാ​യും ഉ​പ്പ പാ​സ​ഞ്ച​ർ ആ​യും ക​ണ്ടു​മു​ട്ടു​ന്ന ദി​വ​സ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് മൂ​സ​ക്കാ​യി​ന്റെ പൊ​ന്നു​മോ​ൾ റ​സി​യ​യെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

കു​റി​പ്പി​ന്റെ പൂ​ർ​ണ​രൂ​പം:

വ​ലി​യ ഒ​രു ഇ​ട​വേ​ള​ക്ക് ശേ​ഷം M80 മൂ​സ​യി​ലെ എ​ന്റെ മ​ക​ൾ റ​സി​യ​യാ​യി അ​ഭി​ന​യി​ച്ച അ​ഞ്ജു​വി​നെ കൊ​ച്ചി​യി​ലെ ഹോ​ളി​ഡെ ഇ​ൻ ഹോ​ട്ട​ലി​ൽ വെ​ച്ച് ക​ണ്ടു​മു​ട്ടി.

ഉ​പ്പാ​ന്റെ റ​സി​യ മോ​ൾ ഇ​ന്ന് എ​യ​ർ ഹോ​സ്റ്റ​സാ. കൂ​ടു​ത​ൽ നേ​ര​വും ആ​കാ​ശ​ത്താ​ണ്. നാ​ടാ​യ നാ​ട് മു​ഴു​വ​നും രാ​ജ്യ​മാ​യ രാ​ജ്യം മു​ഴു​വ​നും പാ​റി​പ്പാ​റി ന​ട​ക്കു​ന്നു.

M80 മൂ​സ പ്രോ​ഗ്രാം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ആ​ദ്യ​മാ​യി എ​ന്റെ​യും സു​ര​ഭി​യു​ടെ​യും കൂ​ടെ ഗ​ൾ​ഫി​ൽ പോ​കാ​ൻ വി​മാ​ന​ത്തി​ൽ ക​യ​റി​യ ദി​വ​സം വി​മാ​ന​ത്തി​ലെ എ​യ​ർ ഹോ​സ്റ്റ​സു​മാ​രെ ക​ണ്ട​പ്പോ ഓ​ൾ​ക്കും മ​ന​സി​ൽ ഒ​രാ​ഗ്ര​ഹം ഉ​ദി​ച്ചു,

എ​യ​ർ ഹോ​സ്റ്റ​സ് ആ​ക​ണ​മെ​ന്ന്. എ​ന്നോ​ടും സു​ര​ഭി​യോ​ടും ചോ​ദി​ച്ചു, ന​ട​ക്കു​മോ​ന്ന്. ധൈ​ര്യ​മാ​യ് മു​ന്നേ​റി​ക്കൊ​ള്ളാ​ൻ ഞ​ങ്ങ​ൾ പ​റ​ഞ്ഞു. അ​ങ്ങ​നെ റ​സി​യ ആ ​സ്വ​പ്നം പൂ​വ​ണി​യി​ച്ചു.

ഇ​പ്പോ​ൾ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യ് അ​വ​ൾ മാ​ന​ത്തൂ​ടെ പാ​റി​പ്പ​റ​ക്കു​ന്ന വി​വ​രം അ​റി​യു​മ്പോ​ൾ സ​ന്തോ​ഷ​മാ​ണ് അ​ഭി​മാ​ന​മാ​ണ്.

എ​യ​ർ ഹോ​സ്റ്റ​സ് ആ​യി​ട്ടും ക​ല​യെ മോ​ൾ ഉ​പേ​ക്ഷി​ച്ചി​ല്ല​ട്ടോ. റ​സി​യ നാ​യി​ക​യാ​യി വ​രു​ന്ന ഒ​രു ത​മി​ഴ് സി​നി​മ​യു​ടെ ഷൂ​ട്ട് ക​ഴി​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്.

ജ​നു​വ​രി​യി​ൽ റി​ലീ​സ് ഉ​ണ്ട്. ഇ​ന്ന് പ​ര​സ്പ​രം ക​ണ്ട​പ്പോ​ൾ മൂ​സ ഷൂ​ട്ടി​ങ് ന​ട​ന്ന കാ​ലം ശ​രി​ക്കും ഒ​ന്ന​യ​വി​റ​ക്കി.

യാ​ത്ര പ​റ​ഞ്ഞ് ഇ​റ​ങ്ങു​മ്പോ​ൾ നാ​ളെ ഖ​ത്ത​റി​ലേ​ക്ക് പ​റ​ക്കും പി​ന്നെ വീ​ണ്ടും വീ​ണ്ടും യാ​ത്ര എ​ന്ന് ചി​രി​ച്ചോ​ണ്ട് പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു 14ന് ​ഉ​പ്പ ബ​ഹ​റി​നി​ലേ​ക്ക് പോ​കു​ന്നു​ണ്ട്,

എ​ന്നി​ട്ട് 17ന് ​തി​രി​ച്ചും. ഷെ​ഡ്യൂ​ൾ നോ​ക്കി അ​വ​ൾ പ​റ​ഞ്ഞു, തി​രി​ച്ച് വ​രു​ന്ന ഫ്ലൈ​റ്റി​ൽ മി​ക്ക​വാ​റും അ​വ​ൾ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന്.

ആ​കാ​ശ​ത്തി​ൽ വെ​ച്ച് മോ​ൾ എ​യ​ർ ഹോ​സ്റ്റ​സാ​യും ഉ​പ്പ പാ​സ​ഞ്ച​ർ ആ​യും ക​ണ്ടു​മു​ട്ടു​ന്ന ദി​വ​സ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ മൂ​സ​ക്കാ​യി​ന്റെ പൊ​ന്നു​മോ​ൾ റ​സി​യ.

Related posts

Leave a Comment