ഫോട്ടോ കൊള്ളാം പക്ഷേ ആകെ വിയര്‍ത്തിരിക്കുന്നല്ലോ! ഫോട്ടോയിലെ വസ്ത്രത്തില്‍ കണ്ട വിയര്‍പ്പിനെ പരിഹസിച്ച ആരാധകന് മിഥാലി രാജ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കളിയിലൂടെ മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും വാര്‍ത്തകളിലിടം പിടിച്ച വനിതാ ക്രിക്കറ്റ് താരമാണ് മിഥാലി രാജ്. ട്വിറ്ററില്‍ മിഥാലി പോസ്റ്റ് ചെയ്ത ചിത്രത്തെ പരിഹസിച്ച ആരാധകന് താരം നല്‍കിയ മറുപടിയാണ് മിഥാലിയെ വീണ്ടും വാര്‍ത്തകളില്‍ താരമായിരിക്കുന്നത്. കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ ഉദ്ഘാടനച്ചടങ്ങിന് എത്തിയ മിഥാലി സഹതാരങ്ങളായ വേദാ കൃഷ്ണമൂര്‍ത്തിക്കും മുന്‍താരം മമതാ മാബെന്നുമൊപ്പം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

മിഥാലി അണിഞ്ഞ വസ്ത്രത്തിലെ വിയര്‍പ്പ് ചിത്രത്തില്‍ വ്യക്തമായി കാണാമായിരുന്നു. ഇതുകണ്ട ആഷിം ദസ് ചൗധരി എന്നയാള്‍ മിഥാലിയുടെ വിയര്‍പ്പിനെ പരിഹസിച്ച് കമന്റിട്ടു. എന്നാല്‍ കുറിക്കുകൊള്ളുന്ന മറുപടിയുമായി മിഥാലി ആഷിമിന്റെ വായടപ്പിക്കുകയും ചെയ്തു’. മൈതാനത്ത് ഞാനൊഴുക്കിയ വിയര്‍പ്പിന്റെ ഫലമായാണ് ഞാനിന്ന് ഇവിടെ എത്തിനില്‍ക്കുന്നത്. ഒരു ക്രിക്കറ്റ് അക്കാഡമിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗ്രൗണ്ടിലായിരുന്നു’. എന്നായിരുന്നു മിഥാലിയുടെ മറുപടി.

 

 

Related posts