‘എന്‍റെ മകൾക്ക് ഒ​രു ഫ​ൺ അ​ച്ഛ​നാ​ണ് ഞാൻ’: മിഥുൻ ര​മേ​ശ്

താ​ൻ ഒ​രു ഫ​ൺ അ​ച്ഛ​നാ​ണെന്ന് നടനും അവതാരകനുമായ മിഥുൻ ര​മേ​ശ്. ത​ൻ​വി​യു​ടെ ഒ​രു കാ​ര്യ​വും ഞാ​ൻ അ​റി​ഞ്ഞി​ട്ടി​ല്ല. എ​ല്ലാം ഭാ​ര്യ ല​ക്ഷ്മി ത​ന്നെ​യാ​ണു നോ​ക്കി​യി​രു​ന്ന​ത്. ഞാ​ൻ ത​ൻ​വി​ക്ക് ത​മാ​ശ​യ്ക്ക് വേ​ണ്ടി​യു​ള്ള അ​ച്ഛ​നാ​ണ്.

അ​വ​ൾ‌​ക്കൊ​പ്പം കോ​മ​ഡി​യും ത​മാ​ശ​യും ക​ളി​ച്ച് അ​വ​ൾ​ക്ക് എ​ന്തെ​ങ്കി​ലും ആ​വ​ശ്യം വ​ന്നാ​ൽ അ​ത് പ​റ​യാ​നു​മു​ള്ള ഒ​രു അ​ച്ഛ​നാ​ണ് ഞാ​ൻ. പ​ക്ഷേ, പ​ഠ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ത​ൻ​വി​ക്കു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും കൂ​ടു​ത​ലാ​യും ഇ​ട​പെ​ടു​ന്ന​ത് ല​ക്ഷ്മി​യാ​ണ്. ഞാ​ൻ അ​വ​ളു​ടെ ഫ​ൺ അ​ച്ഛ​നാ​ണ്.

വ​ലി​യ പ്ര​ശ്നം വ​ന്നാ​ല​ല്ലാ​തെ ത​ൻ​വി എ​ന്‍റെ അ​ടു​ത്ത് അ​ത്ത​രം കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​റി​ല്ല. അ​വ​ളു​ടെ സ​പ്പോ​ർ​ട്ട് സി​സ്റ്റം ല​ക്ഷ്മി​യാ​ണ്. പാ​ര​ന്‍റിം​ഗ് എ​ങ്ങ​നെ​യാ​ക​ണം എ​ന്ന​തി​നെക്കു​റി​ച്ച് ഇ​പ്പോ​ഴും ഞ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യി അ​റി​യി​ല്ല. ക​റ​ക്ടാ​ണോ ഞ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് എ​ന്ന​ത് ഇ​പ്പോ​ഴും ആ​ലോ​ചി​ക്കാ​റു​ണ്ട് ഞ​ങ്ങ​ൾ. അ​വ​ൾ ചി​ല തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തു കാ​ണു​മ്പോ​ൾ പ​ണ്ടേ പ​ഠി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നു തോ​ന്നാ​റു​ണ്ട് എന്ന് മി​ഥു​ൻ ര​മേ​ശ് പറഞ്ഞു.

Related posts

Leave a Comment