എം​എ​ൽ​എ പ​ദ​വി മെ​ഗാ​ബ​ന്പ​ർ..! ക​ർ​ണാ​ട​ക എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി കോ​ടി​ക​ൾ വ​ർ​ധി​ച്ചു; പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്നെ​ങ്കി​ലും ബി​ജെ​പി എം​എ​ൽ​എ​മാ​രും ഒ​ട്ടും പി​ന്നോ​ട്ടു പോ​യി​ല്ല

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലേ​ക്കു വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​യി​ൽ വ​ൻ വ​ർ​ധ​ന​വെ​ന്നു രേ​ഖ​ക​ൾ. 17.31 കോ​ടി രൂ​പ​യാ​ണ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന 184 എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​യി​ലു​ണ്ടാ​യ ശ​രാ​ശ​രി വ​ർ​ധ​ന​വ്.

2013ൽ ​ശ​രാ​ശ​രി വ​രു​മാ​നം 26.92 കോ​ടി​യാ​യി​രു​ന്ന​ത് ഈ ​വ​ർ​ഷം 44.24 കോ​ടി​യാ​യി വ​ർ​ധി​ച്ചു. ഇ​ത് ഏ​ക​ദേ​ശം 64 ശ​ത​മാ​നം വ​ർ​ധ​ന​വ് വ​രും. അ​ഞ്ചു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 100 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​താ​യും അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ്(​എ​ഡി​ആ​ർ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ഡി.​കെ.​ശി​വ​കു​മാ​റാ​ണ് സ​ന്പ​ന്ന​ൻ​മാ​രി​ൽ മു​ന്നി​ൽ. 2013ൽ 251 ​കോ​ടി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി ഈ ​വ​ർ​ഷം 840 കോ​ടി​യാ​യി വ​ർ​ധി​ച്ചു. അ​താ​യ​ത് 588 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വ്.

മ​റ്റൊ​രു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ എ​ൻ.​നാ​ഗ​രാ​ജു​വി​ന്‍റെ ആ​സ്തി​യി​ൽ 545 കോ​ടി​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. 2013ൽ 470 ​കോ​ടി​യാ​യി​രു​ന്ന നാ​ഗ​രാ​ജു​വി​ന്‍റെ ആ​സ്തി അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷം 1015 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ച്ചു.

പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്നെ​ങ്കി​ലും ബി​ജെ​പി എം​എ​ൽ​എ​മാ​രും ആ​സ്തി ഉ​യ​ർ​ത്തു​ന്ന​തി​ൽ ഒ​ട്ടും പി​ന്നോ​ട്ടു പോ​യി​ല്ല. വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന 49 ബി​ജെ​പി എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​യി​ൽ 65 ശ​ത​മാ​ന​ത്തി​ന്‍റെ ശ​രാ​ശ​രി വ​ർ​ധ​ന​വാ​ണു സം​ഭ​വി​ച്ച​ത്.

മി​ക്ക സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും 10 കോ​ടി​ക്ക​ടു​ത്ത വ​രു​മാ​നം 17 കോ​ടി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​താ​യും എ​ഡി​ആ​ർ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന 184 എം​എ​ൽ​എ​മാ​രി​ൽ 108 പേ​ർ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നാ​ണ്. 49 പേ​ർ ബി​ജെ​പി​യി​ൽ​നി​ന്നും 24 പേ​ർ ജെ​ഡി​എ​സി​ൽ​നി​ന്നു വീ​ണ്ടും മ​ത്സ​രി​ക്കു​ന്നു.

Related posts