കാണാന്‍ തറവാടികള്‍, കയ്യിലിരിപ്പോ ? ജ്വല്ലറിയില്‍നിന്നു വള മോഷ്ടിച്ച സഹോദരിമാര്‍ പിടിയില്‍; സഹോദരിമാരുടെ തന്ത്രം ഇങ്ങനെ…

കൊ​ച്ചി: എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലെ സി​റ്റി ജ്വ​ല്ല​റി​യി​ൽ​നി​ന്നു വ​ള മോ​ഷ്ടി​ച്ച സ​ഹോ​ദ​രി​മാ​ർ സെ​ൻ​ട്ര​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ടു​ത​ല സ്വ​ദേ​ശി മൂ​ഴി​ക്കു​ള​ത്ത് ബി​യാ​ട്രി​സ് (50), ഇ​വ​രു​ടെ സ​ഹോ​ദ​രി പാ​ല​ക്കാ​ട് താ​മ​സി​ക്കു​ന്ന പ​ല്ലാ​വൂ​ർ മാ​ന്തോ​ന്നി റീ​ന (40) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഇ​രു​വ​രും സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നെ​യെ​ത്തി 18 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​വ​ള മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ജീ​വ​ന​ക്കാ​ർ ഇ​വ​രെ 16 വ​ള​ക​ൾ അ​ട​ങ്ങി​യ ട്രേ ​കാ​ണി​ച്ചു. വ​ള​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​വ​ർ പു​റ​ത്തു​പോ​യി. തു​ട​ർ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​രു വ​ള കു​റ​വു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു സി​സി​ടി​വി പ​രി​ശോ​ധി​ച്ചാ​ണു മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ധ​രി​ച്ചി​രു​ന്ന ചു​രി​ദാ​റി​ന്‍റെ ഷാ​ൾ സ്വ​ർ​ണ വ​ള​ക​ള​ട​ങ്ങി​യ ട്രേ​ക്കു മു​ക​ളി​ൽ ഇ​ട്ട​ശേ​ഷം അ​തി​ന്‍റെ മ​റ​വി​ൽ വ​ള മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ മേ​ന​ക ഭാ​ഗ​ത്തു​നി​ന്നു പ്ര​തി​ക​ളെ ക​ണ്ടെ​ത്തി സെ​ൻ​ട്ര​ൽ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് സാ​ജ​നും സം​ഘ​വും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു സി​ഐ അ​ന​ന്ത​ലാ​ൽ പ​റ​ഞ്ഞു.

Related posts