എംഎ​ൽ​എ മാ​രു​ടെ സു​ഖ​വാ​സം ഗോ​ൾ​ഡ​ൻ ബേ​യി​ൽ; ഗവർണർ എത്തിയാൽ എംഎൽഎമാരെ ഹാജരാക്കാനൊരുങ്ങി ശശികല

mlaസ്വ​ന്തം ലേ​ഖ​ക​ൻ
ചെ​ന്നൈ: നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ ശ​ശി​ക​ല ത​ന്നെ അ​നു​കൂ​ലി​ക്കു​ന്ന എം​എ​ൽ​എ മാ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഗോ​ൾ​ഡ​ൻ ബേ ​സു​ഖ​വാ​സ ഹോ​ട്ട​ലി​ൽ. ചെ​ന്നൈ ക​ട​വ​ന്തൂ​രി​ലെ ക​ട​ൽ​ക്ക​ര​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലാ​ണ് ഗോ​ൾ​ഡ​ൻ ബെ. ​ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ഇ​വ​രെ മൂ​ന്നു ബ​സു​ക​ളി​യാ​യി ഗോ​ൾ​ഡ​ൻ​ബേ​യി​ൽ എ​ത്തി​ച്ച​ത്. എ​ല്ലാ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ള്ള ഇ​വി​ടെ നി​ന്നാ​കും ഗ​വ​ർ​ണ​ർ​ക്ക് മു​ന്പി​ൽ ഹാ​ജ​രാ​ക്കാ​ൻ ഇ​വ​രെ കൊ​ണ്ടു​പോ​കു​ക.

ഇ​ന്ന​ലെ ശ​ശി​ക​ല​യെ അ​നു​കൂ​ലി​ക്കു​ന്ന എം ​എ​ൽ​എ​മാ​രു​ടെ യോ​ഗം ചെ​ന്നൈ​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ശ​ശി​ക​ല​യു​ടെ പ്ര​സം​ഗ​ത്തി​നു ശേ​ഷ​മാ​ണ് എം​എ​ൽ​എ മാ​ർ മ​റു​ക​ണ്ടം ചാ​ടാ​തി​രി​ക്കാ​ൻ ര​ഹ​സ്യ​മാ​യി ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വ​ർ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​തി​രി​ക്കാ​ൻ മൊ​ബൈ​ൽ​ഫോ​ൺ അ​ട​ക്ക​മു​ള്ള എ​ല്ലാ ആ​ശ​യ​വി​നി​മ​യ മാ​ർഗ​ങ്ങ​ളും നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തു​മ​ണി​യോ​ടെ ജ​യ​ല​ളി​ത​യു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ 40 മി​നി​റ്റ് ഉ​പ​വാ​സ​മി​രു​ന്ന​ശേ​ഷം ശ​ശി​ക​ല​യ്ക്കെ​തി​രേ പ​നീ​ർ​ശെ​ൽ​വം ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണു ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യം ക​ല​ങ്ങി​മ​റി​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നു​ള്ള ശ​ശി​ക​ല​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​തു തി​രി​ച്ച​ടി​യാ​യി. അ​ണ്ണാ ഡി​എം​കെ​യെ പി​ള​ർ​പ്പി​ന്‍റെ വ​ക്കി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ശ​ശി​ക​ല പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എം​എ​ൽ​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. പാ​ർ​ട്ടി​യെ​യും അ​മ്മ ജ​യ​ല​ളി​ത​യെ​യും ച​തി​ച്ച നുണ​യ​നെ​ന്നാ​ണു പ​നീ​ർ​ശെ​ൽ​വ​ത്തെ ശ​ശി​ക​ല വി​ശേ​ഷി​പ്പി​ച്ച​ത്പാ​ർ​ട്ടി​യി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം ഡി​എം​കെ​യാ​ണ്.

പാ​ർ​ട്ടി​യെ വി​ഭ​ജി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. അ​മ്മ​യെ സ്നേ​ഹി​ക്കു​ന്ന നി​ങ്ങ​ളെ​ല്ലാ​വ​രും ഒ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യോ​ടെ​യാ​ണു ശ​ശി​ക​ല യോ​ഗം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം എം​എ​ൽ​എ​മാ​രെ ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. നി​യ​മ​സ​ഭ​യി​ൽ ശ​ക്തി തെ​ളി​യി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പ​നീ​ർ​ശെ​ൽ​വം ക്യാ​ന്പും ക​രു​നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ജ​യ​ല​ളി​ത​യു​ടെ ചി​കി​ത്സ​യി​ലും മ​ര​ണ​ത്തി​ലും ദു​രൂ​ഹ​ത​ക​ളു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​തി​ൽ നി​ർ​ണാ​യ​കം.

ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും പ​നീ​ർ​ശെ​ൽ​വം ന​ൽ​കി. ഡി​എം​കെ​യു​മാ​യോ ബി​ജെ​പി​യു​മാ​യോ ബ​ന്ധ​മി​ല്ല. അ​വ​രു​ടെ പി​ന്തു​ണ​യും വേ​ണ്ട.ശ​ശി​ക​ല​യെ എ​തി​ർ​ക്കു​ന്ന മു​ൻ സ്പീ​ക്ക​ർ പി.​എ​ച്ച്. പാ​ണ്ഡ്യ​നും മു​തി​ർ​ന്ന നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ഡോ. ​വി. മൈ​ത്രേ​യ​നും ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലു​ണ്ടാ​യി​രു​ന്നു.

വിഷയത്തിൽ ഗവർണർ ആരെ പിന്തുണയ് ക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുക യായണ്, എന്തായായാലും ഗവർണറുടെ നിലപാട് നിർണായകമാകും. രണ്ടു ദിവസമായി തമിഴ്നാട്ടിൽ ഇല്ലാതിരുന്ന ഗവർണർ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ ചെന്നൈ യിലെത്തുമെന്നാണു വിവരം. ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ കു​തി​ര​ക്ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഗ​വ​ർ​ണ​ർ സി. ​വി​ദ്യാ​സാ​ഗ​ർ റാ​വു ലഇന്നലെ പറഞ്ഞിരുന്നു.

മു​ഖ്യ​മ​ന്ത്രി പ​നീ​ർ​ശെ​ൽ​വം യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ന​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​നു രാ​ഷ്ട്രീ​യ​പ​രി​ച​യ​മു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞരുന്നു. ഗവർണറുടെ പിന്തുണ പനീർ ശെവൽവത്തിനാണെന്ന സൂചനയാണു നൽകു ന്നത്. അതേസമയം പോയാസ് ഗാർഡൽ ജയാ സ്മാരകമാക്കുമെന്നു ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇതിനു മുഖ്യമന്ത്രിയുടെ പൂർണപിന്തുണ ലഭിച്ചേക്കുമെന്നാണു സൂചന. ശശികലയെ പോയാസ് ഗാർഡനിൽ നിന്നു പുറത്താക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തി ന്‍റെ ഭാഗമാണിതെന്നാണു സൂചന.

Related posts