ആ ​നി​ല​വി​ളി ശ​ബ്ദ​മി​ടോ..! യാത്രാമധ്യേ ഛർദിൽ മ​ന്ത്രി എം.​എം. മ​ണിയെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

mm-mani-sഅമ്പലപ്പുഴ: തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​ക​വെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ആ​ശു​പ​ത്രി​യി​ൽ.​ദേ​ശീ​യ പാ​ത​യി​ൽ പ​റ​വൂ​ർ ജം​ഗ്ഷ​ന് സ​മീ​പം വെ​ച്ചാ​ണ് മ​ന്ത്രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ കാ​ക്കാ​ഴം ഭാ​ഗ​ത്തു വ​ച്ചും പ​റ​വൂ​ർ ഭാ​ഗ​ത്തു വ​ച്ചും ഛർ​ദി​ക്കു​ക​യും ക്ഷീ​ണി​ത​നാ​യും കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്ന അമ്പലപ്പുഴ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ മ​ന്ത്രി​യെ  വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബി.​പി.​കു​റ​വും, ഇ.​സി.​ജി യി​ൽ വ്യ​ത്യാ​സ​വും ക​ണ്ട​തി​നെ തു​ട​ർ​ന്ന് എം.​എം. മ​ണി​യെ ഹൃ​ദ​യ​വി​ഭാ​ഗം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

മ​ന്ത്രി സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യും ഇ​ന്ന് ആ​ശു​പ​ത്രി വി​ടാ​ൻ ക​ഴി​യു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് രാ​ഷ്‌‌​ട്രീ​യ നേ​താ​ക്ക​ളും, സു​ഹൃ​ത്തു​ക്ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.

Related posts