ഭാര്യയുമായുള്ള പിണക്കം മാറ്റാന്‍ രണ്ടുദിവസത്തെ അവധി വേണം! വൈറലായി ലീവ് ലെറ്റര്‍

പല തരത്തിലുള്ള അവധി അപേക്ഷകള്‍ നമ്മള്‍ കാണാറുണ്ടല്ലൊ. ചില അപേക്ഷകള്‍ വായനക്കാരെ ചിരിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്യും.

ഇപ്പോള്‍ ഷംസാദ് അഹമ്മദ് എന്നയാളുടെ അവധി അപേക്ഷയാണ് സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്.

കാരണം തന്‍റെ ഭാര്യയുമായുള്ള പിണക്കം മാറ്റാന്‍ രണ്ടുദിവസത്തെ അവധി വേണമെന്നാണ് ഇദ്ദേഹം മേലാധികാരിക്ക് അയച്ച കത്തില്‍ പറയുന്നത്.

തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭാര്യയും കുട്ടികളും പിണങ്ങിപോയെന്നും അവരെ തിരികെ കൊണ്ടുവരാനായി ലീവ് വേണമെന്നുമാണ് ആവശ്യം.

കാന്‍പൂര്‍ സ്വദേശിയായ ഷംസാദ് അഹമ്മദാണ് പ്രേംനഗര്‍ ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ക്ക്(ബിഡിഒ) ഇത്തരത്തിലൊരു അവധിയപേക്ഷ നല്‍കിയത്.

ഇതേ ഓഫീസിലെ എല്‍ഡി ക്ലാര്‍ക്കാണ് ഷംസാദ്. ഏതായാലും ഇദ്ദേഹത്തിന്‍റെ ആവശ്യം അംഗീകരിച്ച് ബിഡിഒ അവധി അനുവദിച്ചിട്ടുണ്ട്.

Related posts

Leave a Comment