അമേരിക്കയുടെ മാതാവിനെയും റഷ്യയുടെ പിതാവിനെയും ഇന്ത്യയുടെ സ്‌പൈസ് വെല്ലുമോ; ലോകത്തെ ഭീമന്‍ ബോംബുകളുടെ ചരിത്രം ഇതാണ്…

moabഡൊണള്‍ഡ് ട്രംപ് പുതിയ പ്രസിഡന്റായി ചുമതലയേറ്റതോടെ അമേരിക്ക ആക്രമണ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബോംബ് ആക്രമണങ്ങളിലൂടെ ട്രംപ് വ്യക്തമാക്കിയത് ഭീകരവാദത്തിനെതിരായ തന്റെ നയമാണ്. വിജയകരമായ ദൗത്യമാണ് സൈന്യം നടത്തിയതെന്നാണ് ട്രംപ് വൈറ്റ്ഹൗസില്‍ പറഞ്ഞത്. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന, ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു43 ആണ് വ്യാഴാഴ്ച അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചത്. കിഴക്കന്‍ അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളെ അതിഭീകര ചുടലപ്പറമ്പാക്കിയ ജിബിയു–43 വലിയ പ്രത്യേകതയും പ്രത്യാഘാതവും ഉള്ളതാണ്. സിറിയന്‍ ഭരണകൂടം രാസായുധം പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച അമേരിക്ക 59 ടോമഹോക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. റഷ്യ അതില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആയുധക്കളി നിര്‍ത്തില്ലെന്നാണ് ഐഎസ് താവളത്തിനു നേരെയുള്ള ആക്രമണത്തിലൂടെ അമേരിക്ക ഓര്‍മിപ്പിക്കുന്നത്.

മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) അഥവാ ബോംബുകളുടെ മാതാവ്

ഖൊറാസാന്‍ ഗുഹാകോംപ്ലക്‌സ് ഐഎസ് ഭീകരര്‍ ഒത്തുചേരുന്ന നംഗര്‍ഹാര്‍ പ്രവിശ്യയിലുള്ള അച്ചിന്‍ ജില്ലയിലെ ആസ്ഥാനം. ബങ്കറുകളില്‍ രഹസ്യമായി കഴിയാമെന്നതാണ് പ്രത്യേകത. വ്യാഴം രാത്രി ഏഴരയ്ക്കുള്ള പ്രാര്‍ഥനാസമയത്താണ് അതു സംഭവിച്ചത്. അഫ്ഗാന്‍ സേനയും അമേരിക്കയും സംയുക്തമായി നടത്തിയ പോരാട്ടത്തിനിടെ അമേരിക്കയുടെ ബോംബ് വര്‍ഷം. ഗുഹാപ്രദേശത്തിന്റെ തലയ്ക്കു മുകളില്‍ അഗ്‌നിപര്‍വതം പോലൊന്ന് വന്നുവീണതും തുളച്ചുകയറി പൊട്ടിച്ചിതറിയതും മാത്രമേ ഓര്‍മയുള്ളൂ. നിമിഷനേരം കൊണ്ടെല്ലാം സംഭവിച്ചു.നൂറോളം ഭീകരര്‍ ജീവനോടെ ഛിന്നഭിന്നമായി. പ്രവിശ്യാ ഗവര്‍ണറുടെ ഓഫിസില്‍ നിന്നുള്ള ഔദ്യോഗിക കണക്കനുസരിച്ച് 82 മരണം. പൊട്ടിച്ചിതറിയതാകട്ടെ അമേരിക്കയുടെ എക്കാലത്തെയും വലിയ ആണവേതര ബോംബായ GBU43. ഇറാഖ് അധിനിവേശ സമയത്ത് ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ആദ്യമായി GBU43 പ്രയോഗിച്ചത് കഴിഞ്ഞ ദിവസമാണ്. ഗൈഡഡ് ബോംബ് യൂണിറ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് GBU. ജിപിഎസ് നിയന്ത്രിതമായ അതിമാരകശേഷിയുള്ള ബോംബാണിത്. മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) എന്നാണ് ശരിയായ നാമം. യുഎസ് സേനയ്ക്ക് വേണ്ടി 2003ല്‍ എയര്‍ഫോഴ്‌സ് റിസര്‍ച്ച് ലബോറട്ടറിയിലെ ആല്‍ബര്‍ട്ട് എല്‍. വിമോര്‍ട്ടാണ് ബോംബ് കണ്ടുപിടിച്ചത്. 9800 കിലോഗ്രാമാണ് ഭാരം. നീളമാകട്ടെ 9.18 മീറ്ററും. 103 സെന്റിമീറ്ററാണ് വ്യാസം. ഒക് ലഹോമയിലെ മക് അലസ്റ്റര്‍ ആര്‍മി പ്ലാന്റിലാണ് ബോംബ് സൈനീക ആവശ്യങ്ങള്‍ക്കായി നിര്‍മിക്കുന്നത്.
സി–130 ഹെര്‍ക്കുലീസ് വിമാനത്തിലാണ് വിക്ഷേപണം. ശത്രുക്കളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പെന്റഗണ്‍ ഈ ഭീമന്‍ റോക്കറ്റിന് അനുമതി നല്‍കിയത്.

‘ഡൈസി കട്ടര്‍’ എന്നറിയപ്പെടുന്ന BLU-82 എന്ന ബോംബിന്റെ തുടര്‍ച്ചയാണ് GBU. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്ക BLU-82 ഉപയോഗിച്ചിരുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ വിയറ്റ്‌നാം പ്രദേശങ്ങളില്‍ അമേരിക്കയെ ഇതേറെ സഹായിച്ചു. മനഃശാസ്ത്രപരമായി ശത്രുവിനെതിരെ ആധിപത്യം നേടാനുള്ള ആയുധമായാണ് BLU82വിനെ അമേരിക്ക കണ്ടത്. ഈ സീരീസിലുള്ള ആയുധങ്ങള്‍ തീര്‍ന്നതോടെയാണ് MOAB നിര്‍മാണം തുടങ്ങിയത്. ഗുഹകളിലും മലയിടുക്കുകളിലും ഒളിച്ചിരിക്കുന്ന ശത്രുവിനെ മണ്ണോടെ തകര്‍ക്കാന്‍ GBUവിന് സാധിക്കും. 230 മുതല്‍ 910 കിലോഗ്രാം വരെയുള്ള പലതരം ബോംബുകളുണ്ട്. പൊട്ടുന്നതിന് മുമ്പ് മണ്ണില്‍ 200 അടിയും കോണ്‍ക്രീറ്റില്‍ 60 അടിയും തുളച്ചുകയറാനാകും എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇങ്ങനെ തുളച്ചുകയറുമ്പോള്‍ സ്‌ഫോടനവ്യാപ്തി പതിന്മടങ്ങാകും. ഒരു പ്രദേശമപ്പാടെ തകര്‍ക്കാം. മാരകശേഷിയുള്ളതെങ്കിലും ചെറുപേടകത്തില്‍ വിക്ഷേപിക്കാനാവും എന്നതും പ്രത്യേകതയാണ്. 314 ബില്ല്യണ്‍ ഡോളറാണ് ആദ്യ 20 യൂണിറ്റിനായി അമേരിക്ക ചെലവാക്കിയത്.
FFF
ഏവിയേഷന്‍ തെര്‍മോബാറിക് ബോംബ് ഓഫ് ഇന്‍ക്രീസ്ഡ് പവര്‍ (ATBIP) അഥവാ ബോംബുകളുടെ പിതാവ്

അമേരിക്ക ബോംബുകളുടെ മാതാവിനെ സൃഷ്ടിച്ചപ്പോള്‍ അതിനെ കടത്തി വെട്ടുന്ന ഒരു ബോംബ് നിര്‍മിക്കണമെന്ന് റഷ്യക്കാര്‍ക്ക് തോന്നുക സ്വാഭാവികം. അവരും ഉണ്ടാക്കി ഒരു മാരക ബോംബ്. അമേരിക്ക മാതാവ് എന്നു പേരിട്ടപ്പോള്‍ റഷ്യ തങ്ങളുടെ ബോബിന് ബോംബുകളുടെ പിതാവെന്നാണ് പേരിട്ടത്. 2007 ലാണ് റഷ്യ ഇതു വികസിപ്പിച്ചത്. ഏവിയേഷന്‍ തെര്‍മോബാറിക് ബോംബ് ഓഫ് ഇന്‍ക്രീസ്ഡ് പവര്‍ (ATBIP) എന്നാണ് മുഴുവന്‍ പേര്. പ്രഹരശേഷി മാതാവിന്റെ നാലിരട്ടി വരും. ഈ ബോംബിട്ടാല്‍ ജീവനുള്ളതെല്ലാം ആവിയായി പോകുമെന്നാണ് ഡപ്യൂട്ടി ചീഫ് ഓഫ് റഷ്യന്‍ ജനറല്‍ സ്റ്റാഫ് അലക്‌സാണ്ടര്‍ റുക്ഷിന്‍ പറയുന്നത്. 2007 സെപ്റ്റംബറില്‍ വിജയകരമായി പരീക്ഷിച്ചു. റഷ്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഇവനെപ്പറ്റി പല കാര്യങ്ങളും അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

spice22
ഇന്ത്യയുടെ സ്വന്തം സ്‌പൈസ്

പാവം നമ്മുടെ ഇന്ത്യയുടെ കൈയ്യില്‍ ബോംബുകളുടെ മാതാവോ പിതാവോ ഒന്നുമില്ല. ഇന്ത്യയുടെ കൈയ്യിലെ ഏറ്റവും ശക്തമായ ആണവേതരബോംബാണ് സ്‌പൈസ് എന്നറിയപ്പെടുന്ന ‘ സ്മാര്‍ട്ട് പ്രിസൈസ് ഇംപാക്ട് ആന്‍ഡ് കോസ്റ്റ് എഫക്ടീവ്(SPICE). ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കൈയ്യിലാണിതുള്ളത്. ഇസ്രയേലി കമ്പനിയായ റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ആണ് സ്‌പൈസ് നിര്‍മ്മിക്കുന്നത്. ലക്ഷ്യം തേടിപ്പോകുന്ന ബോംബായ ഇത്് മിറാഷ് 2000 ഫൈറ്റര്‍ വിമാനങ്ങളില്‍ നിന്നാണ് വിക്ഷേപിക്കുന്നത്. ഇപ്പോള്‍ അമേരിക്ക ചെയ്തതു പോലെ കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ഈ ബോംബാണ്. ഏതെങ്കിലും ഒരു ഭീകരത്താവളം ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍ വ്യോമസേന സ്‌പൈസിനെ പൊക്കും. ഏകദേശം 1000 കിലോ മാത്രമാണ് ഭാരം. മിറാഷ് 2000 പോര്‍വിമാനങ്ങളെ കൂടാതെ സുഖോയ്-30MKI എന്ന വിമാനത്തിലും സ്‌പൈസ് കൊണ്ടു പോകാം. സ്‌പൈസിനെ കൂടാതെ 500 കിലോഗ്രാം ഭാരം വരുന്ന ഹൈസ്പീഡ് ലോ ഡ്രാഗണ്‍(HSLD) ബോംബും ഇന്ത്യയുടെ ശേഖരത്തിലെ മുഖ്യായുധങ്ങളിലൊന്നാണ്. സ്‌പൈസിനെ അപേക്ഷിച്ച് കൂടുതല്‍ പോര്‍വിമാനങ്ങളില്‍ ഘടിപ്പിക്കാം എന്നതാണ് HSLDയുടെ പ്രത്യേകത.

Related posts