അമേരിക്കയുടെ മാതാവിനെയും റഷ്യയുടെ പിതാവിനെയും ഇന്ത്യയുടെ സ്‌പൈസ് വെല്ലുമോ; ലോകത്തെ ഭീമന്‍ ബോംബുകളുടെ ചരിത്രം ഇതാണ്…

ഡൊണള്‍ഡ് ട്രംപ് പുതിയ പ്രസിഡന്റായി ചുമതലയേറ്റതോടെ അമേരിക്ക ആക്രമണ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബോംബ് ആക്രമണങ്ങളിലൂടെ ട്രംപ് വ്യക്തമാക്കിയത് ഭീകരവാദത്തിനെതിരായ തന്റെ നയമാണ്. വിജയകരമായ ദൗത്യമാണ് സൈന്യം നടത്തിയതെന്നാണ് ട്രംപ് വൈറ്റ്ഹൗസില്‍ പറഞ്ഞത്. ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന, ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു43 ആണ് വ്യാഴാഴ്ച അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചത്. കിഴക്കന്‍ അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളെ അതിഭീകര ചുടലപ്പറമ്പാക്കിയ ജിബിയു–43 വലിയ പ്രത്യേകതയും പ്രത്യാഘാതവും ഉള്ളതാണ്. സിറിയന്‍ ഭരണകൂടം രാസായുധം പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച അമേരിക്ക 59 ടോമഹോക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. റഷ്യ അതില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആയുധക്കളി നിര്‍ത്തില്ലെന്നാണ് ഐഎസ് താവളത്തിനു നേരെയുള്ള ആക്രമണത്തിലൂടെ അമേരിക്ക ഓര്‍മിപ്പിക്കുന്നത്. മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) അഥവാ ബോംബുകളുടെ മാതാവ് ഖൊറാസാന്‍ ഗുഹാകോംപ്ലക്‌സ് ഐഎസ് ഭീകരര്‍ ഒത്തുചേരുന്ന…

Read More