ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയ ശേഷം ആവശ്യക്കാര്‍ക്ക് ചില്ലറ വില്‍പ്പന ! ‘മൊബൈല്‍ ബാര്‍’ നടത്തിയ സരോജിനിച്ചേച്ചി കുടുങ്ങിയതിങ്ങനെ…

ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയ ശേഷം ചില്ലറയായി വില്‍പ്പന നടത്തിയ സ്ത്രീ പിടിയില്‍. മാവേലിക്കരയില്‍ വള്ളിക്കുന്നം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. വള്ളികുന്നം താളിരാടി മുറിയില്‍ സജി ഭവനത്തില്‍ സരോജിനിയെ (59) ആണ് അറസ്റ്റ് ചെയ്തത്. നൂറനാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലാക്കി 200 രൂപ നിരക്കിലാണ് സരോജിനി ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. മദ്യത്തില്‍ വെള്ളം ചേര്‍ക്കാതെ നല്‍കുന്നതിനാല്‍ ഇവിടെ നിന്നും മദ്യം കഴിക്കുന്നതിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. ബാറുകള്‍ തുറക്കാത്ത ദിവസങ്ങളില്‍ ആളുകള്‍ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കുന്നതിനായി ഇവര്‍ ഒരു ‘മൊബൈല്‍ ബാര്‍’ പോലയാണ് പ്രവര്‍ത്തിച്ചിരുന്നത്യ

എക്‌സൈസ് വരുന്നുണ്ടോ എന്നറിയാന്‍ പല സ്ഥലത്തും കൂലിക്ക് ആളുകളെ നിര്‍ത്തിയാണ് സരോജിനി മദ്യവില്‍പന നടത്തിയിരുന്നത്. അയതിനാല്‍ പലപ്പോഴും ഇവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സരോജിനി പല അബ്കാരി കേസുകളിലും പ്രതിയാണെന്ന് അധികൃതര്‍ പറയുന്നു.

മാസങ്ങളായി ഇവരുടെ വീടും പരിസരവും എക്‌സൈസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. സരോജിനിയുടെ വീടിന് സമീപത്തുള്ള മദ്യവില്‍പന നടത്തി അറസ്റ്റിലായ ബിനിഷ് ഭവനത്തില്‍ ശോഭന തിരുവനന്തപുരം വനിത ജയിലില്‍ റിമാന്‍ഡിലാണ്. സരോജിനിയേയും റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment