വിദ്യാർഥികളെ കണ്ണികളാക്കിയാൽ എല്ലാം ഭദ്രം;വിലകൂടിയ മൊബൈയിൽ ഫോൺ എന്ന കുട്ടികളുടെ ആഗ്രഹത്തെ മുതലാക്കി കഞ്ചാവ് മാഫിയ; പോലീസിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

കു​റ​വി​ല​ങ്ങാ​ട്: കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ക​ഞ്ചാ​വ് മാ​ഫി​യ ക​ണ്ണി​ക​ളാ​ക്കു​ന്ന​ത് മൊ​ബൈ​ൽ ഫോ​ണെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ. സ്മാ​ർ​ട് ഫോ​ണ്‍ സ്വ​പ്നം ക​ണ്ട് ക​ഴി​യു​ന്ന കു​ട്ടി​ക​ളെ ഫോ​ണും ചി​ല്ല​റ പ​ണ​വും ന​ൽ​കി​യാ​ണ് മാ​ഫി​യ വ​ശ​ത്താ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ലെ ഒ​രു സ്കൂ​ളി​ൽ നി​ന്ന് സം​ഘ​മാ​യി വീ​ടു​വി​ട്ടി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി​ക​ളി​ലൊ​രാ​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ല​ഭ്യ​മാ​യ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ൾ നീ​ളു​ന്ന​തും ശു​ഭ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ക്ക​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​ല സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് മാ​ഫി​യ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​താ​യി നേ​ര​ത്തെ കേ​സു​ക​ളു​ള്ള​താ​ണ്. ഇ​ത്ത​ര​ത്തി​ൽ നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള പോ​ലീ​സി​ന് കൈ​മാ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള​ട​ക്കം ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

പ​ല​പ്പോ​ഴും സ്കൂ​ളു​ക​ളു​ടെ പേ​രി​നേ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി​യേ​യും ബാ​ധി​ക്കു​മെ​ന്ന ന്യാ​യ​വാ​ദ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​തെ പോ​കു​ക​യാ​ണ്.

വീ​ട്ടി​ൽ നി​ന്ന് വാ​ങ്ങി ന​ൽ​കി​യി​ല്ലെ​ങ്കി​ലും ചി​ല കൗ​മാ​ര​ക്കാ​ർ സ്വ​ന്ത​മാ​യി ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​താ​ണ് സ്ഥി​തി. ഇ​തി​നെ ചോ​ദ്യം ചെ​യ്യാ​നെ കൃ​ത്യ​മാ​യ ഉ​ത്ത​രം ല​ഭി​ക്കാ​നെ മാ​താ​പി​താ​ക്ക​ൾ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ ക​ഴി​യാ​തെ പോ​കു​ന്ന​താ​ണ് സ്ഥി​തി.

വി​ദ്യാ​ർ​ത്ഥി​ക​ളെ ക​ണ്ണി​ക​ളാ​ക്കി​യാ​ൽ സ​മൂ​ഹ​ത്തി​ന്‍റെ സം​ശ​യം ഉ​യ​രി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ല​പ്പോ​ഴും ക​ഞ്ചാ​വ് മാ​ഫി​യ ഇ​വ​രെ ഇ​ര​ക​ളാ​ക്കു​ന്ന​ത്.

Related posts

Leave a Comment