ഇ​ന്ത്യ​യി​ലേ​ക്ക് വ​രൂ, അ​ക​ല​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഞാ​ൻ പാ​ല​മാ​കാം; വി​ദേ​ശ നി​ക്ഷേ​പ​രോ​ട് മോ​ദി

ന്യൂ​യോ​ര്‍​ക്ക്: വി​ദേ​ശ വ്യ​വ​സാ​യി​ക​ളെ ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പ​ത്തി​നാ​യി ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന ബ്ലൂം​ബെ​ര്‍​ഗ് ഗ്ലോ​ബ​ല്‍ ബി​സി​ന​സ് ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം രാ​ജ്യം നേ​ടി​യ നേ​ട്ട​ങ്ങ​ളും പു​രോ​ഗ​തി​ക​ളും ഫോ​റ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു പ​റ​ഞ്ഞു.

നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ളും ഞ​ങ്ങ​ളു​ടെ സ്വ​പ്‌​ന​ങ്ങ​ളും ത​മ്മി​ൽ ചേ​ർ​ച്ച​യു​ണ്ട്. നി​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വി​ദ്യ​ക്കും ഞ​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ​ക്കും ലോ​ക​ത്തെ മാ​റ്റാ​ൻ സാ​ധി​ക്കും. നി​ങ്ങ​ളു​ടെ ആ​വ​ര​ണ​വും ഞ​ങ്ങ​ളു​ടെ നൈ​പു​ണ്യ​വും ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യെ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വി​സ്താ​ര​മു​ള്ള ഒ​രു വി​പ​ണി​യി​ൽ‌ നി​ക്ഷേ​പി​ക്കാ​നാ​ണ് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു​വ​ര​ണം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള ദേ​ശ​ത്ത് നി​ക്ഷേ​പി​ക്കാ​നാ​ണ് നി​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്ന​തെ​ങ്കി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് വ​ര​ണം. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ക​ല​ങ്ങ​ളു​ണ്ടെ​ങ്കി​ൽ താ​ന്‍ ഒ​രു പാ​ല​മാ​യി നി​ൽ‌​ക്കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഞ​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ​വും ജു​ഡീ​ഷ്യ​റി​യും നി​ക്ഷേ​പ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ന​മ്മു​ടെ ജ​ന​സം​ഖ്യാ​ശാ​സ്‌​ത്രം ഇ​ന്ത്യ​യെ ഏ​റ്റ​വും മി​ക​ച്ച എ​ഞ്ചി​നീ​യ​റിം​ഗ് ഗ​വേ​ഷ​ണ-​വി​ക​സ​ന താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റു​ന്നു. ഞ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ മേ​ഖ​ല മു​മ്പൊ​ന്നു​മി​ല്ലാ​ത്ത രീ​തി​യി​ല്‍ നി​ക്ഷേ​പ​ക​ര്‍​ക്കാ​യി തു​റ​ന്നി​ട്ടി​ട്ടു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.

Related posts