മുഖ സൗന്ദര്യത്തിന് മോദി ടിപ്സ്; വർഷങ്ങളായി എല്ലാവരും എന്നോട് ചോദിക്കുന്നു മുഖകാന്തിയുടെ രഹസ്യമെന്തെന്ന്; ഒടുവിൽ സൗ​ന്ദ​ര്യ​ര​ഹ​സ്യം കുട്ടികളോട് വെളിപ്പെടുത്തി നരേന്ദ്രമോദി

ന്യൂ​ഡ​ൽ​ഹി: നി​ര​ന്ത​രം വി​യ​ർ​പ്പ് തു​ട​ച്ചു​ക​ള​യു​ന്ന​താ​ണു ത​ന്‍റെ സൗ​ന്ദ​ര്യ​ര​ഹ​സ്യ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ധീ​ര​താ അ​വാ​ർ​ഡ് അ​ട​ക്ക​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ശേ​ഷം കു​ട്ടി​ക​ളോ​ടു സം​വ​ദി​ക്കു​ന്പോ​ഴാ​ണ് മോ​ദി ത​ന്‍റെ സൗ​ന്ദ​ര്യ​ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ​ല​രും എ​ന്നോ​ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ, താ​ങ്ക​ളു​ടെ മു​ഖ​ത്തി​ന് എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും തി​ള​ക്കം ല​ഭി​ച്ച​തെ​ന്നു ചോ​ദി​ച്ചി​ട്ടു​ണ്ട്. എ​നി​ക്ക​തി​ന് ഒ​രൊ​റ്റ ഉ​ത്ത​ര​മേ ഉ​ള്ളു. ഞാ​ൻ ക​ഠി​നാ​ധ്വാ​നി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ന​ന്നാ​യി വി​യ​ർ​ക്കാ​റു​ണ്ട്. ആ ​വി​യ​ർ​പ്പ് നി​ര​ന്ത​ര​മാ​യി തു​ട​യ്ക്കു​ന്ന​തു മു​ഖ​ത്തി​ന് ഒ​രു മ​സാ​ജ് ചെ​യ്യു​ന്ന ഫ​ലം ചെ​യ്യും. അ​തു മു​ഖ​ത്തി​ന് തി​ള​ക്കം ന​ൽ​കും- പ്ര​ധാ​ന​മ​ന്ത്രി കു​ട്ടി​ക​ളോ​ടു പ​റ​ഞ്ഞു.

ദി​വ​സ​ത്തി​ൽ നാ​ലു ത​വ​ണ​യെ​ങ്കി​ലും കു​ട്ടി​ക​ൾ ന​ന്നാ​യി വി​യ​ർ​ക്ക​ണം. ഇ​ക്കാ​ര്യം ഓ​രോ കു​ട്ടി​യും മ​ന​സി​ലാ​ക്ക​ണം. ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്കു​ക​യും അ​തു തു​ട​രു​ക​യും ചെ​യ്യ​ണം. ജീ​വി​ത​ത്തി​ൽ എ​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും കു​ട്ടി​ക​ളോ​ടു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment