മൂന്നാമതും ഭരണം കിട്ടിയാൽ മോദി ഏ​കാ​ധി​പ​തി​യാ​യ രാ​ജാ​വാ​യിമാറും; ബിജെപിയെ ചെറുക്കാൻ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളു​ടെ ഏ​കോ​പ​നം അ​ത്യാ​വ​ശ്യമെന്ന് ജോ​സ് കെ.​ മാ​ണി

വാ​ഗ​മ​ണ്‍: കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍​വ​ന്നാ​ല്‍ ഏ​കാ​ധി​പ​തി​യാ​യ രാ​ജാ​വാ​യി ന​രേ​ന്ദ്ര മോ​ദി മാ​റു​മെ​ന്നും ബി​ജെ​പി​യെ ചെ​റു​ത്തു​തോ​ല്‍​പ്പി​ക്കാ​ന്‍ രാ​ജ്യ​ത്തെ മ​റ്റു രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളു​ടെ ഏ​കോ​പ​നം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി.

വാ​ഗ​മ​ണ്‍-​വ​ഴി​ക്ക​ട​വ് ഇ​ന്‍​ഡോ-​അ​മേ​രി​ക്ക​ന്‍ എ​ച്ച്ആ​ർ​ഡി കാ​മ്പ​സി​ല്‍ ന​ട​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു പ്ര​വ​ർ​ത്ത​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. “അ​ധ്വാ​ന​വ​ർ​ഗ​സി​ദ്ധാ​ന്തം പാ​ർ​ട്ടി​യു​ടെ അ​ടി​സ്ഥാ​ന പ്ര​ത്യ​യ​ശാ​സ്ത്ര ന​യ​രേ​ഖ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജു​കു​ട്ടി അ​ഗ​സ്തി ക്ലാ​സ് ന​യിച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ടോം, ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജാ​ന്‍​സ് വ​യ​ലി​ക്കു​ന്നേ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ജ​ൻ ആ​ല​ക്കു​ളം, കെ​എ​സ്‌​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചെ​മ്മ​ര​പ്പ​ള്ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.

Related posts

Leave a Comment