ഞാന്‍ നിരപരാധിയാ.. ഇനി ജീവിച്ചിരിക്കുന്നില്ല..! അ​ടൂ​രി​ൽ പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി; ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കി. പ​ന്നി​വി​ഴ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍​കു​ട്ടി(72) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​രാ​യ​ണ​ൻ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന കു​റി​പ്പ് ത​യാ​റാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്.

ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ ഇ​നി ജീ​വി​ച്ചി​രി​ക്കു​ന്നി​ല്ലെ​ന്നും നാ​രാ​യ​ണ​ൻ​കു​ട്ടി കു​റി​ച്ചി​രു​ന്നു.

ഇ​യാ​ള്‍ പ്ര​തി​യാ​യി​ട്ടു​ള്ള പോ​ക്‌​സോ കേ​സി​ന്‍റെ വി​ചാ​ര​ണ നാ​ളെ അ​ടൂ​ര്‍ അ​തി​വേ​ഗ കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നാ​രാ​യ​ണ​ൻ​കു​ട്ടി​യോ​ട് അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ക​ടു​ത്ത മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

Related posts

Leave a Comment