നരേന്ദ്രമോദിയുടെ നിലപാടുകളിലെ സ്ഥിരതയില്ലായ്മ! നെഞ്ചുവിരിച്ചു നിന്നും കുനിഞ്ഞുനിന്നും മിമിക്രിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി; കൗതുകമായി വീഡിയോ

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേര്‍ക്ക് രാഹുല്‍ ഗാന്ധി ഉയര്‍ത്തി വിട്ടുകൊണ്ടിരിക്കുന്നത്.

ഏറ്റവുമൊടുവില്‍ മോദിയുടെ നിലപാടുകളിലെ സത്യസന്ധതയെ ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. മോദിയെ അനുകരിച്ചുകൊണ്ടാണ് പാഴായ വാഗ്ദാനങ്ങള്‍ രാഹുല്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

അഞ്ചു വര്‍ഷം മുമ്പ് മോദിയുടെ അഭിമുഖം ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് മുഖത്ത് ഭാവമാറ്റം വരുത്തി നെഞ്ച് വിരിച്ച് രാഹുല്‍ മോദിയെ അനുകരിക്കാന്‍ തുടങ്ങി. അഴിമതി തുടച്ചു നീക്കുമെന്ന മോദിയുടെ വാഗ്ദാനമായിരുന്നു ആദ്യം രാഹുല്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് മോദി ഇപ്പോള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്ന ശൈലി അവതരിപ്പിക്കാന്‍ തുടങ്ങി. മുതുക് അല്‍പ്പം കുനിച്ച്, താഴോട്ട് നോക്കി കൊണ്ട് കോണ്‍ഗ്രസിനെ ഇല്ലാതാക്കൂയെന്ന മോദിയുടെ ഡയലോഗാണ് രാഹുല്‍ അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഏതായാലും രാഹുലിന്റെ മിമിക്രി വൈറലായിക്കഴിഞ്ഞു.

Related posts