ബോ​ളി​വു​ഡി​നെ വെ​ല്ലു​ന്ന ന​ട​നാ​ണ് മോ​ദി; ഇവിഎം ഇല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാനാവില്ല; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മും​ബൈ: ഇ​വി​എം ഇ​ല്ലെ​ങ്കി​ൽ ബി​ജെ​പി​ക്ക് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. ബോ​ളി​വു​ഡി​നെ വെ​ല്ലു​ന്ന ന​ട​നാ​ണ് മോ​ദി​യെ​ന്നും അ​ദ്ദേ​ഹം വെ​റും മു​ഖം​മൂ​ടി​യാ​ണെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. ഭാ​ര​ത് ജോ​ഡോ ന്യാ​യ്‌ യാ​ത്ര​യു​ടെ സ​മാ​പ​ന വേ​ദ​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നു​ചേ​ർ​ന്ന് ഒ​രു പാ​ർ​ട്ടി​യെ എ​തി​ർ​ക്കു​ക​യ​ല്ല. മോ​ദി​ക്കെ​തി​രെ എ​ല്ലാ​വ​രും ചേ​ർ​ന്ന് പോ​രാ​ടു​ക​യു​മ​ല്ല. മ​റി​ച്ച് ഒ​രു ശ​ക്തി​ക്കെ​തി​രാ​യാ​ണ് പോ​രാ​ടു​ന്ന​ത്. മോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണെന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ന്യാ​യ് യാ​ത്ര ന​ട​ത്തി​യ​ത് ഇ​ന്ത്യ സ​ഖ്യം ഒ​റ്റ​ക്കെ​ട്ടാ​യാ​ണ്. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ എ​ല്ലാം ഒ​ന്നാ​യാ​ണ് അ​ണി​നി​ര​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അം​ബാ​നി​യു​ടെ മ​ക​ന്‍റെ ക​ല്യാ​ണ​ത്തി​ന് ജാം ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പ​ത്തു ദി​വ​സ​ത്തേ​ക്ക് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ന്താ​രാ​ഷ്ട്ര പ​ദ​വി കൊ​ടു​ത്തു. എ​ന്തു​കൊ​ണ്ട് രാ​ജ്യ​ത്തെ മ​റ്റു ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നോ​ട് ഇ​വി​എം മെ​ഷീ​ൻ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് കാ​ണി​ക്കാ​ൻ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. വി​വി പാ​റ്റ് കൂ​ടി എ​ണ്ണാ​നും ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷെ അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ന്ന് രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യാ സ​ഖ്യം നേ​താ​ക്ക​ളു​ടെ ഐ​ക്യ വേ​ദി​യാ​യി ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്രാ സ​മാ​പ​നം. രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഒ​പ്പം മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ, ഫ​റൂ​ഖ് അ​ബ്ദു​ള്ള, ഡി.​കെ. ശി​വ​കു​മാ​ർ, പ്രി​യ​ങ്ക ഗാ​ന്ധി, ഉ​ദ്ധ​വ് താ​ക്ക​റെ, എം.​കെ. സ്റ്റാ​ലി​ൻ, സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, രേ​വ​ന്ത് റെ​ഡ്ഡി, പ്ര​കാ​ശ് അം​ബേ​ദ്ക​ർ, തേ​ജ​സ്വി യാ​ദ​വ് എ​ന്നി​വ​ര്‍ ഭാ​ഗ​മാ​യി.

Related posts

Leave a Comment