ഇങ്ങനെ പോയിട്ട് കാര്യമില്ല, രണ്ടിലൊന്ന് അറിയണം; മുംബൈയിൽ ശിവസേനയുടെയും ബിജെപിയുടെയും നിർണായക യോഗങ്ങൾ; നരേന്ദ്രമോദി-ഉദ്ധവ് താക്കറെ കൂടിക്കാഴ്ച ഉടൻ

നിയാസ് മുസ്തഫ
ഇ​ങ്ങ​നെ പോ​യി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്ന് ഒ​ടു​വി​ൽ ശി​വ​സേ​ന​യ്ക്കും തോ​ന്നി​ത്തു​ട​ങ്ങി. ഒ​ന്നു​കി​ൽ വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​തി​വു​പോ​ലെ ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ക്കു​ക, അ​ല്ലെ​ങ്കി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​ക. ര​ണ്ടി​ലൊ​രു തീ​രു​മാ​നം ഉ​ട​ൻ വേ​ണ​മെ​ന്ന് ബിജെപിയെപ്പോലെ ശി​വ​സേ​ന​യും ആഗ്ര ഹിച്ചു തുടങ്ങി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മും​ബൈ​യി​ൽ ശി​വ​സേ​നാ ത​ല​വ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ എം​പി​മാ​രു​ടെ​യും പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും യോ​ഗം സ്വന്തം വസതിയിൽ വി​ളി​ച്ചുചേർത്തിട്ടുണ്ട്. ഈ ​യോ​ഗ​ത്തി​ൽ ബി​ജെ​പി​യു​മാ​യി സ​ഖ്യം വേ​ണോ, വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രും. ബി​ജെ​പി​യും ഇ​ന്ന് മും​ബൈ​യി​ൽ യോ​ഗം ചേ​രു​ക​യാ​ണ്. ശി​വ​സേ​ന​യു​മാ​യു​ള്ള സ​ഖ്യ​മാ​ണ് ബി​ജെ​പി​യു​ടെ​യും മു​ഖ്യ ച​ർ​ച്ച.

മ​ഹാ​രാ​ഷ‌‌്‌‌​ട്ര​യി​ൽ ആ​കെ 48 ലോ​ക്സ​ഭാ സീ​റ്റാ​ണ് ഉ​ള്ള​ത്. 2014ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ 41 സീ​റ്റു​ക​ളി​ൽ ശി​വ​സേ​ന-​ബി​ജെ​പി സ​ഖ്യം ജ​യി​ച്ചി​രു​ന്നു. ഇ​തി​ൽ 18 സീ​റ്റ് ശി​വ​സേ​ന​യും 23 സീ​റ്റ് ബി​ജെ​പി​യും നേ​ടി. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന​യു​മാ​യി സ​ഖ്യം വ​ന്നാ​ൽ ബി​ജെ​പി​ക്ക് വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്ന ത​ര​ത്തി​ൽ ബി​ജെ​പി​യു​ടെ ആ​ഭ്യ​ന്ത​ര സ​ർ​വേ പു​റ​ത്തു​വ​ന്ന​താണ് ശി​വ​സേ​ന​യു​മാ​യി എ​ങ്ങ​നെ​യും സ​ഖ്യ​ത്തി​ലാ​വാ​ൻ ബി​ജെ​പി​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മ​ഹാ​രാഷ്‌‌ട്ര നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​യു​മാ​യി ശി​വ​സേ​ന സ​ഖ്യ​ത്തി​ൽ ഭ​രി​ക്കു​ന്പോ​ൾ ത​ന്നെ കേ​ന്ദ്ര​ത്തി​ൽ ഇ​നി ബി​ജെ​പി​യു​മാ​യി ഒ​രു ത​ര​ത്തി​ലും കൂ​ട്ടു​കെ​ട്ട് വേ​ണ്ടാ​യെ​ന്ന നി​ല​പാ​ടാണ് അവർക്കുള്ളത്.കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യേ​യും കി​ട്ടു​ന്ന അ​വ​സ​ര​ത്തി​ലൊ​ക്കെ ഉ​ദ്ധ​വ് താ​ക്ക​റെ വി​മ​ർ​ശി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

പ്ര​തി​പ​ക്ഷ​ത്തേ​ക്കാ​ൾ മൂ​ർ​ച്ച​യു​ള്ള ത​ര​ത്തി​ലാ​യി​രു​ന്നു പ​ല​പ്പോ​ഴും ഉ​ദ്ധ​വ് താ​ക്ക​റെയു​ടെ വി​മ​ർ​ശ​നം പോ​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് അധികാരത്തിൽ വ​ന്ന​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​യെ അ​ഭി​ന​ന്ദി​ക്കാ​നും ഉ​ദ്ധ​വ് സ​മ​യം ക​ണ്ടെ​ത്തി. ഏ​റ്റ​വും ഒ​ടു​വി​ൽ പ്രി​യ​ങ്ക​യു​ടെ രാ​ഷ്‌‌ട്രീയ പ്ര​വേ​ശ​ന​ത്തെ​യും ശി​വ​സേ​ന സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​ണ് ക​ണ്ട​ത്.

മ​ഹാ​രാ​ഷ്‌‌ട്രയി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​ന്ന​തു കൂടാ​തെ ജ​മ്മു-​കാ​ഷ്മീ​ർ, ബിഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​നും ശി​വ​സേ​ന​യ്ക്ക് പ്ലാ​നു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 25 സീ​റ്റി​ലും ബിഹാ​റി​ൽ പ​ത്തു സീ​റ്റി​ലും ജ​മ്മു-​കാ​ഷ്മീ​രി​ൽ ഒ​രു സീ​റ്റി​ലും മ​ത്സ​രി​ക്കാ​നാ​ണ് ശി​വ​സേ​ന പ്ലാ​ൻ ചെ​യ്യു​ന്ന​ത്.

കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി ഇനി അ​ധി​കാ​ര​ത്തി​ലെ​ത്തി​ല്ലാ​യെ​ന്ന നി​ഗ​മ​ന​വും ശി​വ​സേ​ന​യ്ക്കു​ണ്ട്. സ​ഖ്യ​മാ​യി മ​ത്സ​രി​ച്ച് അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ല്ലാ​യെ​ങ്കി​ൽ ശി​വ​സേ​ന​യ്ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ലാ​യെ​ന്നും പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ​മു​ണ്ട്.

ഒ​റ്റ​യ്ക്കു നി​ന്ന് മ​ത്സ​രി​ക്കുകയും തൂ​ക്കു സ​ഭ വ​രികയും ചെയ്താ ൽ വി​ല​പേ​ശ​ൽ ക​ക്ഷി​യാ​യി നി​ല​കൊ​ള്ളാ​മെ​ന്ന് ശി​വ​സേ​ന ക​ണ​ക്കു​കൂ​ട്ടു​ന്നു​. കോൺഗ്രസിന് പ്രാമുഖ്യമുള്ള സർക്കാർ വന്നേക്കാ മെന്നും അവർ വിലയിരുത്തുന്നുണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ൺ​ഗ്ര​സി​നെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ശി​വ​സേ​ന നേ​തൃ​ത്വം പു​ക​ഴ്ത്തു​ന്ന​തെ​ന്നും ച​ർ​ച്ച​യു​ണ്ട്.

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ത്തി​ൽ നി​ന്ന് ബി​ജെ​പി സ​ർ​ക്കാ​ർ പി​ന്നോ​ട്ട് പോ​യ​താ​ണ് ശി​വ​സേ​ന-​ബി​ജെ​പി ബ​ന്ധ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ഇ​തു കൂ​ടാ​തെ മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ ശി​വ​സേ​ന​യു​ടെ വോ​ട്ടു​ബാ​ങ്കു​ക​ൾ ബി​ജെ​പി കൈ​ക്ക​ലാ​ക്കു​ന്ന​താ​യും ശിവസേന ആരോപിക്കുന്നുണ്ട്. ഇ​ങ്ങ​നെ പോ​യാ​ൽ മഹാരാഷ്‌‌ട്രയിൽ തങ്ങൾ അ​പ്ര​സ​ക്ത​മാ​കു​മെ​ന്നും അ​ഭി​പ്രാ​യ​മു​ള്ള നേ​താ​ക്ക​ൾ ശിവസേനയിലുണ്ട്.

എ​ന്താ​യാ​ലും ശി​വ​സേ​ന​യെ എ​ങ്ങ​നെ​യും മെ​രു​ക്കി​യെ​ടു​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു​ള​ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ൽ​താ​ക്ക​റേ സ്മാ​ര​കം പ​ണി​യാ​ൻ മ​ഹാ​രാ​ഷ്‌‌​ട്ര സ​ർ​ക്കാ​ർ 100കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്മാ​ര​കം പ​ണി​യാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച​തും സ​ഖ്യ​വു​മാ​യി ബ​ന്ധമി​ല്ലാ​യെ​ന്ന നി​ല​പാ​ടാ​ണ് ശി​വ​സേ​ന​യ്ക്കു​ള്ള​ത്.

ഇ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​ജ്ഞാ​പ​നം വ​രാ​ൻ അ​ധി​ക​സ​മ​യം ഇ​ല്ലാ​യെ​ന്നു​ള്ള​തി​നാ​ൽ അ​റ്റ​കൈ പ്ര​യോ​ഗം എ​ന്ന നി​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ​മോ​ദി ഉ​ദ്ധ​വ് താ​ക്ക​റേ​യു​മാ​യി ഉ​ട​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
ശിവസേനയുടെയും ബിജെപിയുടെയും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ സഖ്യം ​സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തീ​രു​മാ​നം പു​റ​ത്തു​വ​രു​മെ​ന്നു തന്നെയാണ് വിവരം.

Related posts