നാറുന്ന പ്രശ്നത്തിന് പരിഹാരമായില്ല; ഏറ്റുമാനൂർ മാർക്കറ്റിലും ബസ്‌‌സ്റ്റാൻഡിലും ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ പ​ല​തും ന​ട​പ്പാ​ക്കി​യി​ട്ടും മാ​ർ​ക്ക​റ്റി​ലും ബ​സ്‌‌സ്റ്റാ​ൻ​ഡി​ലും ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന ഓ​ട​യ്ക്ക് മൂ​ടി ഇ​ടു​ന്ന കാ​ര്യ​ത്തി​ൽ തി​രു​മാ​നം ഒ​ന്നും ആ​യി​ട്ടി​ല്ല. ഏ​റ്റു​മാ​നൂ​ർ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ മ​ലി​ന ജ​ലം ഒ​ഴു​കിപ്പോകു​ന്ന ഓ​ട മൂ​ടി​യി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്.

മാ​ർ​ക്ക​റ്റ് നവീകരിച്ചപ്പോൾ മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ മ​ലി​ന ജ​ലം സ​മീ​പ​ത്തെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​വി​ടെ ഓ​ട നി​ർ​മി​ച്ച​ത്.​എ​ന്നാ​ൽ അ​ന്ന് ഓ​ട​യ്ക്ക് സ്ലാ​ബി​ന് പ​ക​രം ഇ​രു​ന്പ് ക​ന്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർമിച്ച ഗ്രി​ല്ലു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.​

കു​റ​ച്ചു നാ​ളു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​രു​ന്പ് ക​ന്പി​ക​ൾ തു​രു​ന്പ് എ​ടു​ക്കു​ക​യും മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യ​തോ​ടെ വ​ള​ഞ്ഞ് പോ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടോ​പ്പം ത​ന്നെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പൂ​ട്ടി​പോ​വു​ക​യും ചെ​യ്ത​തോ​ടെ ഓ​ട​യ്ക്കു​ള്ളി​ൽ വെ​ള്ളം കെ​ട്ടി​ കി​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. പ​തി​വാ​യി വെ​ള്ളം കെ​ട്ടി​ കി​ട​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​മാ​കെ വ​ലി​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ടി​ ക​ല​ർ​ന്ന വെ​ള്ള​മാ​യ​തി​നാ​ൽ വ​ലി​യ ദു​ർ​ഗ​ന്ധ​മാ​ണ് പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ൽ ഉ​ൾ​പ്പ​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ​മീ​പ​ത്ത് ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യ്ക്കു​ള്ളി​ലും വ​ലി​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന് ന​ഗ​ര​സ​ഭ അം​ഗ​ങ്ങ​ൾ ത​ന്നെ അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്.

ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പു​ന​ർ​നി​ർ​മി​ക്കാ​നും മു​ട​ങ്ങി​ കി​ട​ക്കു​ന്ന ചി​റ​ക്കു​ള​ത്തി​ന്‍റെ​ പു​ന​ർ ന​വീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നോ​ടോ​പ്പം ത​ന്നെ ഓ​ട​യി​ൽ സ്ലാ​ബു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ​യും ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല. പു​തി​യ പ്ലാ​സ്റ്റി​ക്ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റ് ഇ​തി​ന് സ​മീ​പം ത​ന്നെ​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യോ​ടൊപ്പം ത​ന്നെ പു​തി​യ സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കും എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.

Related posts