പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാകുമോ..? കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ചു; എട്ടാം തീയതി ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി എത്തുമെന്ന് വിവരം

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ നി​പ്പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും രോ​ഗ​ബാ​ധി​ത​ൻ തൃ​ശൂ​രി​ലു​ണ്ടാ​യി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ എ​ട്ടാം തീയ​തി​യി​ലെ കേ​ര​ള സ​ന്ദ​ർ​ശ​നം മാ​റ്റു​മോ എ​ന്ന് സം​ശ​യം. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പൊ​തു​വെ വി​ഐ​പി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് പ​തി​വ്.

എ​ട്ടാം തീ​യ​തി ഗു​രു​വാ​യൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​മെ​ന്നാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. നി​പ്പ ബാ​ധി​ത​ൻ തൃ​ശൂ​രി​ലും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തു​കൊ​ണ്ടു ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ഭ​യ​പ്പെ​ടാ​നു​ള്ള സ്ഥി​തി​യി​ല്ലെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശ​നം മാ​റ്റി​വയ്ക്കി​ല്ലെ​ന്നാ​ണ് ഡ​ൽ​ഹി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​നി​യും ദി​വ​സ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​തു​കൊ​ണ്ടുത​ന്നെ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ൾ കൂ​ടി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മേ സ​ന്ദ​ർ​ശ​നം മാ​റ്റ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ.

Related posts