ചെ​മ്മാ​പ്പി​ള്ളി പ്ര​ദി​ൻ കൊ​ല​ക്കേ​സ്; കു​റ്റ​വാ​ളി​ക​ളെ എ​ത്ര​യുംവേ​ഗം നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ചെ​മ്മാ​പ്പി​ള്ളി:പ്രദിന്‍റെ കൊലപാ തകത്തിലെ പ്രതികളെ എത്ര യും വേഗം പിടികൂടണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊ​ല്ല​പ്പെ​ട്ട ചെ​മ്മാ​പ്പി​ള്ളി ക​ണാ​റ പ്ര​ദി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ഞെ​ട്ടി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ് പ്ര​ദി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം. ഐജി യു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും അ​ദ്ദേഹം അ​റി​യി​ച്ച​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പ്ര​ദി​ന്‍റെ​ ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ത്തെ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.​പ്ര​ദേ​ശ​ത്തെ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ളെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടുവ​ര​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.ക​ഴി​ഞ്ഞ വി​ഷു ത​ലേ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് പ്ര​ദി​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് അ​മ്മ ക​ല്യാ​ണി​യെ ആ​ശ്വ​സി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്ന ഭാ​ര്യ സു​ഷി​ത​യെ ഫോ​ണി​ൽ വി​ളി​ച്ച് ചെ​ന്നി​ത്ത​ല സം​സാ​രി​ച്ചു. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ന്ന്യം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ.​സു​ശീ​ല​ൻ,പൗ​ര​സ​മി​തി നേ​താ​വ് മാ​പ്രാ​ണ​ത്ത് ഷ​ണ്‍​മു​ഖ​ൻ എ​ന്നി​വ​ർ പ്ര​തി​പ​ക്ഷ നേ​താ​വി​ന് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി.

ഡിസിസി ​വൈസ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ , ജി​ല്ല ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശ്ശേ​രി ,ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പു​ളി​ക്ക​ൽ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​കെ.​സു​ശീ​ല​ൻ എ​ന്നി​വ​രും ചെ​ന്നി​ത്ത​ല​യോ​ടൊ​പ്പമുണ്ടായി​രു​ന്നു .

Related posts