ശ​ത്രു​ക്ക​ൾ​ക്ക് ന​മ്മെ ഭ​യ​പ്പെ​ടു​ത്താ​നാ​കി​ല്ല! ഒറ്റക്കെട്ടായി പൊരുതണമെന്നു മോദി; രാഷ്‌ട്രീയക്കളിയെന്നു പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി പൊ​രു​തി വി​ജ​യി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശ​ത്രു​ക്ക​ൾ​ക്ക് ന​മ്മെ ഭ​യ​പ്പെ​ടു​ത്താ​നാ​കി​ല്ല. സൈ​നി​ക​രു​ടെ മ​നോ​ബ​ലം ദു​ർ​ബ​ല​പ്പെ​ടു​ത്തി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു പ്ര​ധാ​ന​മാ​ണ്. ശ​ത്രു​ക്ക​ൾ ന​മു​ക്കു നേ​ർ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ബി​ജെ​പി ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ക​രു​മാ​യി വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗി​ലൂ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച മേ​രാ ബൂ​ത്,സ​ബ്സേ മ​സ്ബൂ​ത് എ​ന്ന വീ​ഡി​യോ പ​രി​പാ​ടി​യാ ണിത്. ഇ​ന്ത്യ​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ത്തെ​യും ഭീ​ക​ര​വാ​ദത്തെ​യും ശ​ത്രു പി​ന്തു​ണ​യ്ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി ത​ട​യു​ന്ന​തി​നു വേ​ണ്ടി​യാ​ണ്.​അ​തു​കൊ​ണ്ട് ന​മ്മ​ൾ ഒ​ന്നാ​ണെ​ന്നും സൈ​നിക​രോ​ടൊ​പ്പ​മു​ണ്ടെ​ന്ന് ഉ​റ​പ്പുവ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും പ്രധാന​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഒ​രു കോ​ട്ട​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തണ​മെ​ന്നും മോ​ദി ആ​ഹ്വാ​നം ചെ​യ്തു. രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ചു നി​ർ​ത്തു​ന്ന എ​ല്ലാ​വ​രോ​ടും ഇ​ന്ത്യ​ക്ക് ന​ന്ദി​യു​ണ്ട്. അ​വ​ര​വി​ടെ ഉ​ള്ള​തുകൊ​ണ്ടാ​ണ് രാ​ജ്യ​ത്തി​ന് വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ തലങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

മോ​ദി​ക്കു വി​മ​ർ​ശ​നം

പാ​ക് ആ​ക്രമ​ണ​ത്തെ പ്ര​ധാ​ന​മ​ന്ത്രി രാഷ്‌ട്രീയ നേ​ട്ട​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. വ്യോ​മ​സേ​നാ പൈ​ല​റ്റ് പാ​ക് പ​ട്ടാ​ള​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രി​ക്കു​ന്പോ​ഴും ആ​ക്ര​മ​ണ​ത്തി​ലെ രാഷ്‌ട്രീയനേ​ട്ടം എ​ണ്ണു​ന്ന ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നു. രാ​ജ്യം വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കി​ട്ടു​ന്ന സീ​റ്റെ​ണ്ണു​ന്ന ബി​ജെ​പി​യു​ടെ രാഷ്‌ട്രീ യ​ത്തെ കോ​ണ്‍ഗ്ര​സും ക​ട​ന്നാ​ക്ര​മി​ച്ചു.

ഇ​ന്ന​ത്തെ പ​രി​പാ​ടി മാ​റ്റിവ​യ്ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മോദിയോട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ഭി​ന​ന്ദന്‍റെ തി​രി​ച്ചുവ​ര​വി​നാ​യി രാ​ജ്യം മു​വു​വ​ൻ കാ​ത്തി​രി​ക്കു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പാ​ർ​ട്ടി പ്ര​ച​ാര​ണം ഒരു മി​നി​റ്റു​പോ​ലും നി​ർ​ത്തിവ​യ്ക്കാ​ൻ ക​ഴി​യുന്നില്ലെന്നു കോ​ണ്‍ഗ്ര​സ് വി​മ​ർ​ശി​ച്ചു.

രാ​ജ്യം യു​ദ്ധസ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നീ​ങ്ങു​ന്പോ​ഴും ശ​ക്ത​മാ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത നേ​രി​ടു​ന്പോ​ഴും മോ​ദി ദേ​ശ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ക്കാ​തെ ബി​ജെ​പി​യു​ടെ രാഷ്‌ട്രീ യകാ​ര്യ​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ ചെ​ലു​ത്തുന്നതെ​ന്ന് മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി. മോ​ദി​യു​ടെ മെ​ഗാ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സിം​ഗി​ൽ ബി​ജെ​പി അ​നു​കൂ​ലി​ക​ൾ പോ​ലും ല​ജ്ജി​ക്കു​ക​യാ​ണെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് കു​റ്റ​പ്പെ​ടു​ത്തി.

പ്രതിപക്ഷ പാർട്ടികൾക്കും വിമർശനം

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മ​ഹാ​സ​ഖ്യം രാ​ജ്യ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ക്കു​മെ​ന്ന്് ന​രേ​ന്ദ്ര മോ​ദി. ബി​ജെ​പി അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​മാ​ണ് അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത്. വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് അ​ഴി​മ​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കാ​കും രാ​ജ്യം അ​തോ​ടെ നീ​ങ്ങു​ക എന്നും മോദി പാർട്ടി പ്രവർത്തകരോടു പറഞ്ഞു.

Related posts