കടക്ക് പുറത്ത്..! മോദിയെ പരിഹസിച്ചു; കോൺഗ്രസ് നേതാവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനത്തിൽനിന്നാണ് പവൻ ഖേരയെ ഇറക്കിവിട്ടത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിന്‍റെ പേരിൽ പവൻ ഖേരയ്ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

ഈ സാഹചര്യത്തിലാണ് പവൻ ഖേരയെ കൊണ്ടുപോകാൻ കഴിയില്ലെന്ന് വിമാന അധികൃതർ അറിയിച്ചത്.

പ്ലിനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി റായ്പൂരിലേക്ക് പോകാൻ എത്തിയ പവൻ ഖേരയെ ചെക് ഇൻ ചെയ്തതിനു ശേഷമാണ് അധികൃതർ ഇറക്കിവിട്ടത്.

അതേസമയം, പവൻ ഖേരയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയെ പരിഹസിച്ചെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരേ പോലീസ് കേസെടുത്തത്.

വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു വിശേഷിപ്പിച്ചതിനാണ് കേസെടുത്തത്.

Related posts

Leave a Comment