മി​ഷ​ൻ ശ​ക്തി പ്ര​ഖ്യാ​പ​നം മോ​ദി​ക്ക് ത​ല​വേ​ദ​ന​യാ​കു​മോ? പ്ര​സം​ഗ​ത്തി​ന്‍റെ പ​ക​ർ​പ്പ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു. പ്ര​സം​ഗ​ത്തി​ന്‍റെ പ​ക​ർ​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സം​ഗ​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു.

നേ​ര​ത്തേ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി തെ​ര. ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ വാ​ർ​ത്ത ജ​ന​ങ്ങ​ളെ അ​റി​യി​ക്കേ​ണ്ട​ത് ഡി​ആ​ർ​ഡി​ഒ മേ​ധാ​വി ആ​യി​രു​ന്നെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts