നരേന്ദ്രമോദിയുടെ ജീവിതം മാറ്റിമറിച്ച വ്യക്തി! പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഗുരു നല്‍കിയ പുഷ്പം പോക്കറ്റില്‍ വച്ചുകൊണ്ട്; സന്ന്യസിക്കാന്‍ ഒരുങ്ങിയ മോദിയെ വഴിതിരിച്ചുവിട്ട സ്വാമിയെക്കുറിച്ചറിയാം

1ലോകം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ലോകനേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍എസ്എസിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ അദ്ദേഹം കരുത്തും നിശ്ചയദാര്‍ഡ്യവും കൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്യുന്നു. സ്വാമി ആത്മസ്ഥാനന്ദ എന്നൊരു വ്യക്തിയില്ലായിരുന്നെങ്കില്‍ ഇന്ന് നരേന്ദ്രമോദി എന്നൊരു രാഷ്ട്രീയക്കാരന്‍ ഉണ്ടാവുമായിരുന്നില്ല. കാരണം, ഒരിക്കല്‍ സന്ന്യാസത്തിന്റെ വഴി തേടാന്‍ ഒരുങ്ങിയ അദ്ദേഹത്തെ പ്രധാനമന്ത്രി പദം വരെ കൈയെത്തി പിടിക്കാന്‍ പോന്ന രാഷ്ട്രീയ ജീവിതത്തിലേക്ക് വഴി തിരിച്ചു വിട്ടത് സ്വാമി ആത്മസ്ഥാനന്ദയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമായിരുന്നു.  പ്രധാനമന്ത്രി മാനസഗുരുവായി കണക്കാക്കുന്നത് ഈ സ്വാമിയെയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പു തുടങ്ങിയതാണ്പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാമി ആത്മസ്ഥാനന്ദയുമായുള്ള അടുപ്പം. സ്വാമി മോദിക്കു ഗുരുവായിരുന്നു. ആ പാദങ്ങളില്‍നിന്ന് അനുഗ്രഹം പ്രാപിച്ചായിരുന്നു മോദിയുടെ ഓരോ ചുവടുവയ്പും. നേരത്തെ ഇരുവരും രാജ്ഘോട്ടില്‍ ഉണ്ടായിരുന്ന ഘട്ടങ്ങളിലൊക്കെ മോദി അദ്ദേഹത്തെ ആശ്രമത്തില്‍ ദര്‍ശിച്ചിരുന്നു. 1966 ലാണ് ഗുജറാത്തിലെ രാജ്കോട്ടില്‍ ആര്‍.കെ.എം. ആശ്രമത്തിന്റെ ചുമതലയേല്‍ക്കാന്‍ സ്വാമി ആത്മസ്ഥാനന്ദ എത്തുന്നത്.

സ്വാമി വിവേകാനന്ദനില്‍ ആകൃഷ്ടനായ മോദി വൈകാതെ ആശ്രമത്തിലെത്തി. ആത്മസ്ഥാനന്ദയ്ക്കു ശിഷ്യപ്പെടാന്‍ ഏറെ ശ്രമിച്ചെങ്കിലും സ്വാമി അതു സമ്മതിച്ചില്ല. രാഷ്ട്രീയമാണ് മോദിയുടെ തട്ടകമെന്നു സ്വാമി മനസിലാക്കിയിരുന്നു. പിന്നീട് കുറേക്കാലം ആശ്രമത്തില്‍ തങ്ങിയ മോദി അധികം വൈകാതെ ആര്‍എസ്എസിലേയ്ക്കും അതുവഴി രാഷ്ട്രീയത്തിലേക്കും ചുവടു മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് ഒമ്പതിന് സ്വാമി ചികിത്സയിലായിരുന്ന ഘട്ടത്തിലും കൊല്‍ക്കത്തയില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഗുരുവിന്റെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോഴും സ്വാമിയുമായുള്ള ബന്ധം തുടര്‍ന്നുപോന്നു. പിന്നീട് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ജാക്കറ്റിന്റെ പോക്കറ്റില്‍ ആത്മസ്ഥാനന്ദ ഗുരു പ്രസാദമായി നല്‍കിയ പുഷ്പം ഉണ്ടായിരുന്നത്രേ. സന്യാസത്തിന് വേണ്ടി ജീവിതം പോലം ത്യജിച്ച മോദി, തന്റെ ആത്മീയ ഗുരുവിന്റെ അഭിപ്രായപ്രകാരം തന്റെ ജീവിതം മുഴുവനും രാജ്യത്തിന് സമര്‍പ്പിക്കുകയായിരുന്നു.

Related posts