കാര്യ കാരണം അറിയിക്കണം..! മോ​ഹ​ൻ ഭാ​ഗ​വ​തി​നെ വി​ല​ക്കി​യ സം​ഭ​വത്തിൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി; സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പതാ​ക ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി​രു​ന്നു വി​ല​ക്കേർപ്പെടുത്തിയത്

പാ​ല​ക്കാ​ട് : ഇ​ക്ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യദി​ന​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ് സ​ര്‍​സം​ഘ​ചാ​ല​ക് മോ​ഹ​ന്‍ ഭാഗ​വ​തി​നെ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി​യ പാ​ല​ക്കാ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി.
പാ​ല​ക്കാ​ട്ടെ മൂ​ത്താ​ൻ​ത​റ ക​ര്‍​ണ്ണ​കി​യ​മ്മ​ന്‍ സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പതാ​ക ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി​രു​ന്നു വി​ല​ക്ക്. എ​ന്നാ​ല്‍ വി​ല​ക്ക് ലം​ഘി​ച്ച് അ​ദ്ദേ​ഹം പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ബി​ജെ​പി​യു​ടെ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ചി​ത്ര​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​ജെ​പി പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും അ​ത് അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നെ​തി​രേ ന​ട​പ​ടി​ക്കു ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ല്കി​യ​ത്. സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടാ​യ​താ​യി ത​ഹ​സി​ൽ​ദാ​രും റി​പ്പോ​ർ​ട്ടു ന​ല്കി​യി​രു​ന്നു.

Related posts